കുന്ദമംഗലം: സ്കൗട്ട് ആൻ്റ് ഗൈഡ് സ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്തുകളായ കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ എന്നിവിടങ്ങളിലെ ഡിസി സി യിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ലോക്കൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ASC മാരായ M. രാമചന്ദ്രൻ, C. K ബീന, LA secretery വിനോദിനി, ട്രഷറർ ജമാലുദ്ദീൻ, ജോയിന്റ് സെക്രട്ടറി സജിന, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ തിരുവല്ലത്ത്, ശിവാനന്ദൻ, K. K. C നൗഷാദ് എന്നിവർ പങ്കെടുത്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ അബ്ദുൽ ഗഫൂറും,വൈസ് പ്രസിഡന്റ് സുഷമയും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പയും കുരുവട്ടൂർ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സനിത, വൈസ് പ്രസിഡന്റ് ശശിധരൻ കെ. മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് എന്നിവരും അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.