കുന്ദമംഗലം . എല്ലാ വ്യാപാര സ്ഥാപനങ്ങളും സമയബന്ധിതമായി പ്രവർത്തിക്കാൻ അനുവധിക്കുക.
ലോക്ഡൗൺ സമയത്ത് വാടക ഒഴിവാക്കാൻ ഉത്തരവ് ഇറക്കുക.
വ്യാപാരികൾക്ക് പലിശരഹിത വാഴ്പ മോറട്ടോറിയം പ്രഖ്യാപിക്കുക.
ലോക്ഡൗൺ കാലത്ത് കുത്തക കമ്പനികൾ നടത്തുന്ന ഓൺലൈൽ വ്യാപാരം നിരോധിക്കുക.
വ്യാപാരികൾക്ക് കൊ വിഡ് വാക്സിനേഷന് മുൻഗണന നൽകുക തുടങ്ങി വിവിധ
ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കുന്ദമംഗലം യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പെരുന്നാൾ ദിനത്തിൽ വ്യാപാരികളും അവരുടെ കുടുബങ്ങളും വീട്ട് പടിക്കൽ പ്രതിഷേധ സമരം നടത്തി.
യൂത്ത് വിംഗ് മണ്ഡലം ജനറൽ സിക്രട്ടറി ടി ജിനിലേഷ്, യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് സിറ്റി, തൻവീർ, ഡാനിഷ്, മൻസൂർ, അഷ്റഫ് കാരന്തൂർ, നേതൃത്വം നൽകി
.