കുന്ദമംഗലം :ഗ്രാമപഞ്ചായത്തിലെ 11, 13, 14, 23 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് വാർഡുകളായി ജില്ലാ കലക്ടർപ്രഖ്യാപിച്ചു. 2, 4, 5, 6 ,7, 8 , 9 , 10, 15, 16, 17, 18, 19, 20, 21, 22 വാർഡുകൾ നിലവിൽ കണ്ടെയിൻമെൻറ് വാർഡുകളുമാണ്.
കോവിഡ് വ്യാപനം തടയുന്നതിനായി
- വാക്‌സിനേഷൻ സ്വീകരിക്കുക.
- ഡബിൾ മാസ്കിംഗ് ശീലമാക്കുക.
- ചികിത്സക്കും, മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കുക.
- വീട്ടിലെ പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായി ഇടപഴുകുമ്പോൾ മാസ്ക് ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക
- രോഗ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരും ടെസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ വന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്യുക.
- കോവിഡ് ടെസ്റ്റ് റിസൾട്ട് വരുന്നതുവരെ ടെസ്റ്റ് ചെയ്ത വ്യക്തികൾ quarantine ൽ നിൽക്കുക.
മാസ്കുകൾ കൃത്യമായി ധരിച്ചും, ആളുകളുമായി ഇടപഴക്കുന്ന എല്ലാ അവസരങ്ങളിലും സാമൂഹിക അകലം പാലിച്ചും, കൈകൾ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീർക്കണം. മറ്റുള്ളവരെ അതിലേക്കായി നിർബന്ധിക്കണം. രോഗം പകരില്ലെന്നും, പടർത്തില്ലെന്നും നാം ഉറപ്പിക്കണം.
അനാവശ്യമായ യാത്രകൾ, കൂടിചേരലുകൾ ഒഴിവാക്കുക. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces), ആൾകൂട്ട സ്ഥലങ്ങൾ (Crowded Places), അടുത്ത ബന്ധപ്പെടൽ (Close Contacts) കഴിവതും ഒഴിവാക്കണം.
ആത്മധൈര്യത്തോടെയും , ജാഗ്രതയോടെയും ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി (സാമൂഹിക അകലം പാലിച്ച്) നേരിട്ടുകൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാം.
കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ ലോക്‌ഡോൺ ഏർപ്പെടുത്തുന്നതിനെ കുറിച്ചു സംസ്ഥാന സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ സ്വയം നിയന്ത്രണ ലോക്‌ഡോൺ ആവണമെന്നും സർക്കാർ, ആരോഗ്യവകുപ്പ്, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽപറഞ്ഞു.