കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വ്യാപാരസ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ രാത്രി 7 30 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും കോവിഡ് പരിശോധന ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മാത്രമായി നിജപെടുത്താനും ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. കോവിഡ് പ്രതിരോധത്തിനെതിരെ ചെറുവിരൽ അനക്കാത്ത ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ ശക്തമായ വിമർശനം ഉയർന്നു വന്നതിനെ തുടർന്നും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി നൽകിയ പരാതിയെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത്. കേരളസർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു.
പ്രായമായവർക്ക് വീട്ടിലെത്തി വാക്സിൽ കൊടുക്കാനുള്ള സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കും. ടെസ്റ്റ് ചെയ്യുന്ന കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തീരുമാനമായി പോസിറ്റീവ് ആയാൽ രോഗികളെ വീട്ടിലെത്തിക്കാൻ വാഹന സൗകര്യം ഒരുക്കാനും അടുത്ത ദിവസം തന്നെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. പി.ടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ, ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, പി.കെ ബാപ്പു ഹാജി, എം.കെ മോഹൻദാസ്, സിവി സംജിത്ത്, ഒ.സലീം, തളത്തിൽ ചക്രായുധൻ, റഷീദ് കെപി, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി മുസ്തഫ, ഒ.വേലായുധൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു.