കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന് കീഴിയിലുള്ള വിവിധ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് ക്രമാധീനമായി വർദ്ധിച്ചിട്ടും ഗ്രാമ പഞ്ചായത്തിൻ്റെ ഭരണ സമിതി നിസ്സംഗത മനോഭാവം വെടിയണമെന്ന് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ആവശ്യപെട്ടു.ഇ കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നില്ലെന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് തുടർ നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപെട്ടു. കോവിഡ് പോസ്റ്റീവ് ആളുകളെ താമസിപ്പിക്കുന്നതിനായി എഫ്.എൽ.സി.ടി. കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും. ആരോഗ്യ വകുപ്പിനെയും പോലീസിനെയും ഉപയോഗപെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തണമെന്നും ആവശ്യപെട്ടു സി.അബ്ദുൽ ഗഫൂർ, ഒ.സലീം, ഹബീബ് കാരന്തൂർ ,ഐ.മുഹമ്മദ് കോയ, ശിഹാബ് റഹ്മാൻ ,അബ്ബാസ്, എൻ.എം.യൂസുഫ് സംസാരിച്ചു