കുന്ദമംഗലം : – പരിശുദ്ധ റംസാൻ രണ്ടാമത്ത വെള്ളിയാഴ്ച ഏപ്രിൽ 23ന് നടത്തുന്ന സി.എച്ച് സെൻ്റർ കലക്ഷൻ കോവിഡു് പ്രതിസന്ധിയിലും വിജയിപ്പിക്കുന്നതിന് പ്രസിഡണ്ടു് കെ.മുസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളുടെ യോഗം പരിപാടികൾ ആസൂത്രണം ചെയ്തു.എം.പി.മജീദ്, സി.മരക്കാർ കുട്ടി എന്നിവരെ മണ്ഡലം തല കോർഡിനേറ്റർമാരായി നിയമിച്ചു. പഞ്ചായത്തു് കോർഡിനേറ്റർമാരുടേയും പഞ്ചായത്ത് പ്രസിഡണ്ടു് സി ക്രട്ടറിമാരുടേയും യോഗം അടിയന്തിരമായി വിളിച്ചു ചേർക്കാനും മണ്ഡലം കോർഡിനേറ്റർമാരെ ചുമതയപ്പെടുത്തി. ജനറൽ സിക്രട്ടറി ഖാലിദു് കിളിമുണ്ട, ട്രഷറർ എൻ .പി.ഹംസ മാസ്റ്റർ, സി. മരക്കാർ കുട്ടി, കെ.പി.കോയ ഹാജി, കെ.കെ.കോയ ഹാജി, എൻ.പി.അഹമ്മദ്, വി.പി.മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.