കുന്ദമംഗലം:സി.എച്ച് സെന്ററിന് കീഴിൽ പ്രവർത്തനമാരംഭിച്ച പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയറിന്റെ കുന്നമംഗലം പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്കാവശ്യമായ വാഹനം ഗ്ലോബൽ കെഎംസിസി കുന്നമംഗലം പഞ്ചായത്ത് നൽകും.
കെഎംസിസി പ്രസിഡന്റ് സുൽഫിക്കർ കുന്നമംഗലം അധ്യക്ഷത വഹിച്ചു.നാടിനും സമൂഹത്തിനും ഗ്ലോബൽ കെഎംസിസി നൽകുന്ന സംഭാവനകൾ വലുതാണെന്നും പാലിയേറ്റീവ് കെയറിന് ഒരു വാഹനം നൽകാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് യൂ.സി രാമൻ പറഞ്ഞു.മഹാമാരി തുടങ്ങിയത് മുതൽ നാട്ടിലും മറുനാട്ടിലും പ്രവാസികളെ ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങളാണ് കെഎംസിസി ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ഒളോങ്ങൾ ഉസ്സയിൻ,ഇ.കെ നൗഷാദ്, കെ.കെ റസാഖ്,ഹാഷിം പന്തീർപ്പാടം,ഖാദർ കാരന്തൂർ,ഫൈസി പന്തീർപ്പാടം,ഹാരിസ് പിലശേരി,സിറാജ് പതിമംഗലം,റാഷിദ് പിലശേരി തുടങ്ങിയവർ പങ്കെടുത്തു.
ഷമീർ മുറിയനാൽ സ്വാഗതവും കെ.കെ അഷ്റഫ് പന്തീർപ്പാടം നന്ദിയും പറഞ്ഞു.