കോഴിക്കോട്: സാന്ത്വന പരിചരണമെന്ന നന്മയുടെ പ്രതിഫലം തുടർന്നുള്ള നന്മകളിലേക്കുള്ള പ്രചോദനമാണെന്ന് മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വാ പറഞ്ഞു. കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ് പൂക്കോയ തങ്ങൾ ഹോസ്പിസുമായി ചേർന്ന് എൻ എസ് എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്ററിൽ നട ന്ന പരിപാടിയിൽ ട്രഷറർ ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റിംസ് പ്രൊജക്ട് മാനേജർ ഇബ്രാഹീം എളേറ്റിൽ പദ്ധതികൾ വിശദീകരിച്ചു. എൻ എസ് എസ് ക്ലസ്റ്റർ കോഡിനേറ്റർ സില്ലി ബാലകൃഷ്ണൻ, സി എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ, സെക്രട്ടറി ബപ്പൻകുട്ടി നടുവണ്ണൂർ, എം ടി മുഹമ്മദ്, സി കെ റജീഷ് പ്രസംഗിച്ചു. പി ടി എച്ച് സി എഫ് ഒ ഡോ.എം എ അമീറലി, സി എൻ എ ഒ പ്രിൻസ് വി.വി, ചീഫ് ട്രൈനർ ജോസ് പുളിമൂട്ടിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി എച്ച് സെന്റർ ജനറൽ മാനേജർ സഹീൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വളണ്ടിയർ ലീഡർ വിവേക് നാരായണൻ നന്ദി പറഞ്ഞു.