മാവൂർ: ജവഹർ മാവൂർ സംഘടിപ്പിച്ച അഖില കേരള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇൻസാറ്റ് താമരശ്ശേരി ജേതാക്കളായി. വാശിയേറിയ ഫൈനലിൽ
റോക്ക് വേഴ്സ് പാറമ്മലിനെ കീഴ്പ്പെടുത്തിയാണ് താമരശ്ശേരി
ടൂർണ്ണമെൻ്റിലെ ചാമ്പ്യൻമാരായത്.
.കളിയുടെ മുഴുവൻ സമയവും തീർന്ന് 2-2 സമനിലയിലായ മത്സരം പെനാൽട്ടി ഷൗട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും
വീണ്ടും തുല്യത പാലിച്ചു.
നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിച്ചപ്പോൾ ഭാഗ്യം ഇൻസാറ്റ് താമരശ്ശേരിക്കൊപ്പമായി മാറി.
ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി റോക്ക് വേഴ്സിൻ്റെ ഷറഫുദ്ദീനും, ഗോൾകീപ്പറായി ഇൻസാറ്റിൻ്റെ അൻഷിദ് ഖാനും, സ്റ്റോപ്പറായി ഇൻസാറ്റിൻ്റെ തന്നെ ബാപ്പുവും, മാൻ ഓഫ് ദ മാച്ചായി റോക്ക് വേഴ്സിൻ്റെ അനസിനേയും തെരെഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്ററും റിയാദ് ഫുട് ബോർ അസ്സോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലാമ്പ്രയും ചേർന്ന് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് ,
കുട്ടി,ഷമീം പക്സാൻ, ഹമീദ് ഇമ്പി, ബിസ് ബിസ് മുജീബ് ,ബ്ലോക്ക് മെമ്പർ മൈമൂന കടുക്കാഞ്ചേരി, വാർഡ് മെമ്പർ എം.പി കരീംഎന്നിവർ പ്രസംഗിച്ചു.