ആലപ്പുഴ:ക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ പെസഹാ അപ്പം മുറിക്കും.