കുന്ദമംഗലം: പത്ത് വർഷക്കാലം അവസരം ലഭിച്ചിട്ടും കുന്ദമംഗലത്തിൻ്റെ വികസനത്തിനായി ഒരു പദ്ധതിയും കൊണ്ടു വരാത്ത എം.എൽ എ അല്ല നമുക്കാവശ്യം കുന്ദമംഗലത്തിൻ്റെ സർവ്വോത്മക വികസനത്തിനായി ദിനേശ് പെരുമണ്ണ യെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലത്ത യു.ഡി.എഫ് ജനപ്രതിനിധികൾ വിവിധ കോളനികളിൽ പര്യാടനം നടത്തി. പരിപാടി വളളിയാട്ടുമ്മൽ കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ, ലീന വാസുദേവൻ,പി.കൗലത്ത്, ഷൈജ വളപ്പിൽ ,യു.സി.ബുഷ്റ, കെ കെ.സി.നൗഷാദ്, ഫാത്തിമ ജെസ്ലീന, ഷെമീറ അരിപുറം, അംബിക ദേവി, ജിഷ ചോലക്കമണ്ണിൽ നേതൃത്വം നൽകി.യു.ഡി.എഫ് നേതാക്കളായ എ.കെ.ഷൗക്കത്തലി, ഐ.മുഹമ്മദ് കോയ, ഒ.ഉസ്സയിൻ, എം.വി.ബൈജു ,ഒ.സലീം ,കെ.കെ.ഷമീൽ, ഷറഫു പൈങ്ങോട്ട് പുറം തുടങ്ങിയവർ സംബന്ധിച്ചു.