കുന്ദമംഗലം:കേരളത്തിലെ ഭരണകൂട ഭീകരതയാൽ നീതി നിഷേധിക്കപ്പെട്ട് കണ്ണീരുണങ്ങാത്ത സ്ത്രി സമൂഹം പിണറായി സർക്കാറിനെ തൂത്ത് ഏറിയുന്നതിന് ഒരുങ്ങി കഴിഞ്ഞതായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ പറഞ്ഞു. കുന്ദമംഗലത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ മുഖ്യ പ്രഭാഷണം നടത്തി, കെ.എ കാദർ മാസ്റ്റർ, സി.വി. സംജിത്ത്, മൊയ്തീൻ ഹാജി, ടി.കെ സീനത്ത്, ഷഹർബാൻ ഗഫുർ, രജനി തടത്തിൽ, ലീനാ വാസുദേവൻ, ജിഷ ചോലക്കമണ്ണിൽ, ഫാത്തിമ ജെസ്ലി ,അംബിക ,സമീറ അരിപ്പുറം , ഷമീന വെള്ളക്കാട്, തസ്ലീന, ആയിഷാബി , ബാബു നെല്ലൂളി, എം.പി കേളുക്കുട്ടി, കെ.പി.കോയ, വിനോദ് പടനിലം, ടി.കെ ഹിതേഷ് , ഐ.മുഹമ്മദ് കോയ, ഒ.സലിം ,എൻ.എംയൂസുഫ് ,വി – പി . സലിം ,ഒ.ഉസ്സയിൻ, അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പി. കൗലത്ത് സ്വാഗതവും യു.സി.ബുഷറ നന്ദിയും പറഞ്ഞു.