കുന്ദമംഗലം: ജന്ന വുമൺസ് കോളേജിൽ നടന്ന തഹ് വാർ 2021 മുന്നാമത് ആർട്സ് ഫെസ്റ്റ് കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ എസ് മൗലവി ഉദ്ഘാടനം ചെയ്തു. 37 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 203 പോയിൻ്റ് നേടി ഖുർതുബ ഗ്രൂപ്പ് ഒന്നാം സ്ഥാനവും 188 പോയിൻ്റ് നേടി ഖാഹിറ ഗ്രൂപ്പ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഉൽഘാടന സെക്ഷനിൽ സജാഹ് സർ കൊളത്തക്കര അദ്ധ്യക്ഷനായി. ഖമറുദ്ധീൻ ദാരിമി ചക്കാലക്കൽ ,അബ്ദുൽ അസീസ് കുന്ദമംഗലം, റാഫി ഹസനി കാരന്തൂർ, റഹീൻ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സംഗമത്തിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.തസ് രീഫ സൈനിയ്യ, ഫൗസിയ ടീച്ചർ, നജീദ വഫിയ്യ അമ്പലക്കണ്ടി , ഹിസാന യാസ്മിൻ വഫിയ്യ അണ്ടോണ എന്നിവർ സംസാരിച്ചു. റഫീഖ് ഫൈസി പെരിങ്ങൊളം സ്വാഗതവും ആർട്സ് സെക്രട്ടറി ജാസില ശറിൻ ചാത്തൻകാവ് നന്ദിയും പറഞ്ഞു
