കുന്ദമംഗലം: പത്ത് വർഷക്കാലം കുന്ദമംഗലത്തിൻ്റെ MLA യായ തനിക്ക് വീണ്ടും അവസരം തന്നാൽ മണ്ഡലത്തിൽ പുതിയ പദ്ധതി കൊണ്ട് വരുമെന്ന് പി.ടി.എ റഹീം MLA പറഞ്ഞു കുന്ദമംഗലം ഹോട്ടൽ താസയിൽ MLA മണ്ഡലത്തിലെ അൻപതോളം വരുന്ന മാധ്യമ സുഹൃത്ത്ക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടേബിൾ ടോക്ക് വിത്ത് മീഡിയ എന്ന സംവാദത്തിൽ റിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു MLA പത്ത് വർഷമായി പൂട്ടിക്കിടക്കുന്ന മാവൂരിലെ റയോൺസ് ഭൂമിയുമായി ബന്ധപെട്ട് കേസ് നിലനിൽക്കുന്നതിനാലാണ് അവിടെ പദ്ധതി കൊണ്ടുവരാൻ സാധിക്കാത്തതെന്നും കുന്ദമംഗലത്തിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി തീരദേശ റോഡ് യാഥാർത്ഥ്യമാക്കാൻ പ്രയാസമുണ്ടെന്നും ബൈപ്പാസ് റോഡ് ‘ കൊണ്ട് വരുമെന്നും അദേദഹം പറഞ്ഞു 10വർഷം കുന്ദമംഗലത്തിൻ്റെ MLA ആയിട്ടും നിയോജക മണ്ഡലത്തിലെ റോഡുകൾക്കും സർക്കാർ കെട്ടിടത്തിൻ്റെ പുനരുദ്ധാരണത്തിനും ഹൈമാസ് ലൈറ്റുകൾക്കും, ഫണ്ട് അനുവദിച്ചതല്ലാതേ എന്ത് വികസനമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചതെന്ന പത്രലേഖകരുടെ ചോദ്യത്തിന് എൻ്റെ വിവരം വെച്ചുള്ള വികസനം കൊണ്ടു വന്നിട്ടുണ്ടെന്നും ഇതിലും കൂടുതൽ വിവരം ഉളളവർ പുറത്ത് ഉണ്ടെങ്കിൽ അവർക്കും പുതിയ പദ്ധതിയെ കുറിച്ച് നിർദേശിക്കാമെന്നും MLA മറുപടി നൽകി ചടങ്ങിൽ ടി.കെ.പ്രേംനാഥ്, ഇ.വിനോദ് കുമാർ, പി.അശ്റഫ് ഹാജി തുടങ്ങിയവരും സന്നിഹിതരായി