കുന്ദമംഗലം. ഫാസിസ്റ്റ് ശക്തികൾക്ക് കേരളത്തിൻ്റെ മണ്ണിനെ അടിയറ വെക്കാൻ വെമ്പൽ കൊള്ളുന്ന പിണറായിയുടെ കപട മതേതരത്വം തുറന്ന് കാട്ടാനും സകല സംവിധാനവും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്ത പിണറായിയെ താഴെ ഇറക്കാൻ സമയമായെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ-ഫാത്തിമ തെഹ്ലിയ. പതിമംഗലം ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു. എം പി ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ മൊയ്തീൻ, വി പി സലീം, യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സി റസാഖ്, കെ ടി ഖാലിദ് എന്നിവർ സംസാരിച്ചു.