കുന്ദമംഗലം: 2016-17 വാർഷിക ബജറ്റിൽ 30 കോടി വകയിരുത്തി വികസിപ്പിക്കുന്ന അരയിടത്തുപാലം മുതൽ മെഡിക്കൽ കോളേജ് കാരന്തൂർ റോഡ് വികസനത്തിൽ സ്ഥലം നഷ്ടപെടുന്നവരും ഒഴിവാക്കപെടുന്ന വ്യാപാര സ്ഥാപന ഉടമകളും 14 ന് നാളെ വൈകുന്നേരം 3 മണിക്ക് കാരന്തൂർ ഹൗസിംഗ് സൊസൈറ്റി ഹാളിൽ ഒത്തുചേരും യോഗത്തിലേക്ക് എം.കെ.രാഘവൻ എം.പി., എം.എൽ.എ.മാരായപി.ടി.എ.റഹീം, എ പ്രദീപ് കുമാർ, കോഴിക്കോട് കോർപ്പറേഷനിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ക്ഷണിച്ചതായും സംഘാടകരായ കാരന്തൂർ സ്വദേശി പാറപ്പുറത്ത് അബ്ദുറഹിമാൻ, രാജേഷ് പുതിയേടത്ത്, ജിജേഷ് മാമ്പ്ര, രാജേഷ് കുമാർ കിഴു മന എന്നിവർ കുന്ദമംഗലം പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയീ ച്ചു.റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുക്കൽ നിർബന്ധമാണ് 2032 ഓടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കണം .24 മീറ്ററോളം വീതിയിൽ നിർമ്മിക്കുന്ന റോഡിന് സ്ഥലം നഷ്ടപെടുന്നവർക്ക് സെൻ്റിന് 10 ലക്ഷം രൂപ കണക്കാക്കി നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട് ഇരുനൂറിൽ പരം പേർക്ക് സ്ഥലവും അത്ര തന്നെ പേർക്ക് വ്യാപാര സ്ഥാപനങ്ങളും നഷ്ടമാകും. കാരന്തൂർ മുതൽ മെഡിക്കൽ കോളേജ് വരെ 24 മീറ്റർ നാലുവരിപാതയും മെഡിക്കൽ കോളേജ് മുതൽ അരയിടത്തുപാലം വരെ ആറ് വരി പാതയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കം കാരന്തൂരിൽ നിന്നായിരിക്കും. കാരന്തൂർ- മെഡിക്കൽ കോളേജ് വരെ 1853 സെൻ്റ് സ്ഥലം ഏറ്റെടുക്കും.205 കോടിയാണ് കിഫ് ബി വഴി ഫണ്ട് കണ്ടെത്തിയത്.പദ്ധതി നടപ്പാക്കുന്നതിൻ്റെ ചുമതല കേരള റോഡ്ഫണ്ട് ബോർഡിനാണ്.11,895 കിലോമീറ്റർ ലാൻ അക്വിസിഷനു വേണ്ടി 493 കോടിയും പ്രതീക്ഷിക്കുന്നു. പിണറായി സർക്കാറിൻ്റെ അവസാന കാലത്ത് പി.ടി.എ റഹീം എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കാരന്തൂർ വായനശാല പൊളിച്ചുനീക്കേണ്ടി വരുന്നതും ലക്ഷങ്ങൾ ചിലവയിച്ച് ഇതേ MLA നവീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടവും പകുതി പോകും