കുന്ദമംഗലം: കാരന്തൂർ – കുന്ദമംഗലം ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ ശനിയാഴ്ച പുലർച്ചേ നടന്ന മോഷണശ്രമത്തിൽ പണവും വില കൂടിയ ഫോണുകളും, മയിൽ പ്രാവുകളെയും നഷ്ടപെട്ടതായി പരാതി. കടകളുടെ പൂട്ട് പൊളിച്ചും കടതകർത്തും അകത്ത് കയറിയ മോഷ്ടാക്കളുടെ ലക്ഷ്യം സെൽഫ് തന്നെയാണന്ന് ബോധ്യമാകുന്ന രീതിയാണ് കാണുന്നത് മുക്കം റോഡിലെ പി.കെ.എം.ചിക്കൻ സ്റ്റാളിൻ്റെ അകത്ത് കയറിയ മോഷ്ടാക്കൾ മുവ്വായിരം രൂപയും രണ്ട് ഫോണും കൈക്കലാക്കി. സിന്ധുതിയേറ്ററിൽ അടുത്ത് ഉള്ള സ്പോർട്സ് വേൾഡ് കടയിൽ നിന്നും നാലായിരം രൂപ കവർന്നു ദേശീയ പാതയോരത്തെ ഗ്ലാസിട്ട റൂമിൻ്റെ ഗ്ലാസ് അടിച്ചു പൊളിച്ച് അകത്ത് കയറി ഷട്ടറും പൊളിച്ചാണ് കയറിയത്.രണ്ട് കടയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കുന്ദമംഗലം പോലീസിന് കടയുടമകൾ കൈമാറിയിട്ടുണ്ട് കാരന്തൂരിൽ ദേശീയ പാതയോരത്തെ എം.പി. ചിക്കൻ സ്റ്റാളിൽ കടന്ന മോഷ്ടാക്കൾ വിലകൂടിയ മൊബൈൽ ഫോണും ഹെഡ്സെറ്റും സെൽഫിൽ ഉണ്ടായ പണവും എടുത്താണ് പോയത് പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രികാലങ്ങളിൽ പോലീസ് പെട്രൊളിങ്ങ് ശക്തിപെടുത്തേണ്ട ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. ടൗണിൽ ലക്ഷങ്ങൾ മുടക്കി ക്യാമറ സ്ഥാപിച്ച് സ്റ്റേഷനിൽ ഇരുന്ന് നീരീക്ഷിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തതും വിമർശിക്കപെടുന്നുണ്ട് പകൽ സമയങ്ങളിൽമാസ്ക്ക്ക്ക് ഇടാത്തവരെ പിടികൂടാൻ പ്രത്യാക സ്ക്വാഡ് ഉണ്ടെങ്കിലും രാത്രി കാല സുരക്ഷക്ക് ഒരു സ്ക്വാഡും ഇല്ല താനും