കുന്ദമംഗലം : യുവജനങ്ങളെ ദ്രോഹിച്ച LDF സര്‍ക്കാര്‍ നാണം കെട്ട് പടിയിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ പറഞ്ഞു.അഴിമതിയും സ്വര്‍ണ്ണക്കടത്തും പിന്‍വാതില്‍ നിയമനവും നടത്തിയ ഇടതുദുര്‍ഭരണത്തിനെതിരെ യുവജന കുറ്റപത്രവുമായി കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പദയാത്രയുടെ പാലാഴിയിലെ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ പ്രയാസമനുഭവിച്ച് സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും പിന്‍വാതിലിലൂടെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രം ജോലി കൊടുക്കുന്ന ഇടതുമുന്നണി യുവജനങ്ങളുടെ കണ്ണീരിനാല്‍ വരുന്ന തെരഞ്ഞെടുപ്പോടെ ചാരമായിമാറുമെന്നും അദ്ദേഹം പറഞ്ഞു. ഒളവണ്ണ മേഖല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എന്‍.എ അസീസ് അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, പന്തീരങ്കാവ് മേഖല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ ജുനൈദ് മൂര്‍ക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു.ജാഥ നായകന്മാരായ ക്യാപ്റ്റന്‍ ഒ.എം നൗഷാദ്, വൈസ് ക്യാപ്റ്റന്‍ ജാഫര്‍ സാദിഖ്, ഡയറക്ടര്‍ കുഞ്ഞിമരക്കാര്‍ എന്നിവരെ വാര്‍ഡ് മുസ്ലിം ലീഗിന് വേണ്ടി അന്‍വര്‍, മുസ്ലിം യൂത്ത് ലീഗിന് വേണ്ടി അഷ്റഫ്, എം.എസ്.എഫിന് വേണ്ടി അലി ജാസിം, എസ്.ടി.യുവിന് വേണ്ടി കോയാസി എന്നിവര്‍ ഹാരാര്‍പ്പണം ചെയ്തു.