കുന്ദമംഗലം : ഉപജില്ലയിലെ വിവിധവിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അറബി അധ്യാപകരായ പി.പി ആമിന (കുന്ദമംഗലം എച്ച്.എസ്.എസ്), ജമാലുദ്ധീൻ .പി (മാക്കൂട്ടം എ.എം.യു.പി.എസ്), പി.മുഹമ്മദ് (മാവൂർ എ.എൽ.പി എസ് ), അബ്ദുറഹ്മാൻ പി.പി ( താത്തൂർ എ.എം.എൽ.പി.എസ്)
ഡയറ്റ് കോഴിക്കോട് സീനിയർ ലക്ചറർ എൻ.അബ്ദുറഹ്മാൻ ,അറബിക് ഓഫീസർ ശിഹാബുദ്ദീൻ വി.പി എന്നിവർക്കും കുന്നമംഗലം ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സിന്റെയും കെ.എ.ടി.എഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
പി. അബ്ദുൽ അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജെ പോൾ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എഫ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് സലാം കാവുങ്ങൽ മുഖ്യാതിഥിയായി പങ്കെടുത്തു.മുസ്ലിം ഗേൾസ് ഇൻസ്പെക്ടർ സുലൈഖ വയനാട്, കീലത്ത് അബ്ദുറഹ്മാൻ , കെ. സുലൈഖ ,അബ്ദുൽ റഷീദ് എൻ.പി, പി. അബ്ദുൽ ബഷീർ,ജാഫർ.എൻ,മുജീബുദ്ധീൻ.കെ ടി ,എ.സി അഷ്റഫ്, മുഹമ്മദലി പോലുർ , അബ്ദുൽ റസാഖ് എം.കെ, ആരിഫ് പാലത്ത്,കെ.എം.എ റഹ് മാൻ ,ശംസുദീൻ പി.വി ,ഫൈസൽ ഇ, ഹാഷിദ്, കെ.പി. ബീവി, കെ.പാത്തുമ്മ, നദീറ പി തുടങ്ങിയവർ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട എൻ ജാഫർ മാസ്റ്ററെ ഉപഹാരം നൽകി ആദരിച്ചു.അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.