കുന്ദമംഗലം:പ്രൊഫഷണൽ, അമച്വർ വകഭേദ മില്ലാതെ 25 വർഷമായി നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കുന്ദമംഗലം കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട കളിയരങ്ങ് ഡ്രാമലവേഴ്സിൻ്റെ “ഒപ്പരം ” കൂടിച്ചേരൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ,കെ പി ചോയി മെമ്മോറിയൽ ഹാളിൽ നടന്നു. സോപാന സംഗീതജ്ഞൻ രൂപേഷ് ആർ മാരാരുടെ അരങ്ങുണർത്തലിനുശേഷം, സംഗീതഞ്ജൻ മുക്കം വിജയൻ ഒപ്പരംപരിപാടി ഉദ്ഘാടനം ചെയ്തു.
കളിയരങ്ങിൻ്റെ ” രാവണൻ “എന്ന നാടകം നൂറു വേദികൾ പിന്നിട്ട തിൻ്റെ ഭാഗമായി ജനാർദ്ദനൻ ചെത്തുകടവ്, ബിജു ജി നായർകുഴി ,പടനിലം ബാബു, പ്രകാശൻ ചെത്തുകടവ്, നാടകത്തിനായുള്ള സമഗ്ര സംഭാവനയ്ക്കായി എം .പി .പി രാജ്മലാപറമ്പ് തുടങ്ങിയവർ അനുമോദനം ഏറ്റുവാങ്ങി.
വിനോദ് പിലാശ്ശേരി, സജീഷ് ,രാഗി തസുരേഷ്, ലാൽ കുന്ദമംഗലം , സുധീർബാബു, പ്രശാന്ത് ബി നായർ പെരിങ്ങൊളം, ജലജപ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു