പുൽപള്ളി ∙ ദാസനക്കര വനത്തിൽ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ സ്വകാര്യ ഫാംഹൗസ് ഉടമയും
കുന്ദമംഗലം താമരക്കുളം സ്വദേശിയും ബി.ജെ.പി.ആർ.എസ്.എസ് പ്രവർത്തകനുമായ ടി.കെ.രാജേഷ്, ജോലിക്കാരായ കുന്നമംഗലം എഴുത്തോലത്ത്
ഇ.എൽ.ശ്രീകുമാർ, കുന്നമംഗലം കണിയാത്ത് കെ.എം.രതീഷ് എന്നിവരെയാണു തോക്കും തിരയും സഹിതം പിടികൂടിയത്
പാതിരി റിസർവ് വനത്തിലെ ഫോറസ്റ്റ് വയൽഭാഗത്ത് ഇന്നലെ പുലർച്ചേ പുള്ളിമാനേ വേട്ടയാടി കൊന്ന ശേഷം ഉന്തുവണ്ടിയിൽകൊണ്ടുവരുമ്പോഴാണ് പ്രതികള്‍ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. മാനിറച്ചി കാറില്‍ കടത്താനായിരുന്നു പ്ലാൻ