കുന്ദമംഗലം: കളിയരങ്ങ് ഡ്രാമ ലവേഴ്സ് ഓൺലൈൻ കൂട്ടായ്മ അംഗങ്ങളുടെ ഒത്തുചേരൽ 2021 ഫിബ്രുവരി 14 ന് രാവിലെ 9 ന് കുന്ദമംഗലം ഹൈസ്ക്കൂളിൽ നടത്തുമെന്ന് സംഘാടകർ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കളിയരങ്ങ് കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും സമീപ പ്രദേശങ്ങളിലും നാടകങ്ങൾ ഗ്രാമീണ മനസ്സുകളിൽ എത്തിക്കുന്നതിന് 25 വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ്കളിയരങ്ങ് .ഓരോ ഗ്രാമപ്രദേശങ്ങളിലെയും പ്രാദേശിക നാടക കലാകാരൻമാരെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി കളിയരങ്ങ് ഡ്രാമാലവേഴ്സ് ഔൺലൈൻ കൂട്ടായ്മ രൂപം കൊടുക്കുകയും, കോവിഡ്- 19 വൈറസ് ലോകം കീഴടക്കിയപ്പോൾ വിറങ്ങലിച്ച നാടക മനസ്സുകളെ നാടക സംഭാഷണങ്ങളാലും സ്നേഹപ്രകടനത്തിനും ,പിരിചയം പുതുക്കുന്നതിനുമായി സ്നേഹ അരങ്ങ് എന്ന ഓൺലൈൻ പരിപാടി നടത്തി കൊണ്ടാണ് കളിയരങ്ങ് ഡ്രാമാലവേഴ്സ് കൂട്ടായ്മ രൂപം കൊണ്ടത്. ഈ കൂട്ടായ്മയുടെ ഒത്തുചേരൽ 14-02-2021 ന് രാവിലെ 09.00 മണിക്ക് കുന്ദമംഗലം ഹൈസ്കൂൾ കെ.പി. ചോയി സ്മാരക ഹാളിൽ ചേരുമ്പോൾ മുഖ്യാതിഥികളായി ആംസിസ് മുഹമ്മദ് (പ്രശസ്തനാടക, സീരിയൽരചയിതാവ്.സംവിധായകൻ) സുരേഷ് കൊളത്തൂർ (DATA കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി) സത്യൻ സാഗര (മേക്കപ്പ്, നാടകപ്രവർത്തകൻ) എന്നിവർ പങ്കെടുക്കും. കളിയരങ്ങിൻ്റെ 25-ാം വാർഷം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കളിയരങ്ങിൻ്റെ രാവണൻ എന്ന നൃത്തനാടകത്തിൻ്റെ വിജയത്തിൻ്റെ ശിൽപ്പികളായ ജനാർദ്ധനൻ ചെത്തുകടവ്, ബിജു, ജി.നായർകുഴി, പടനിലം ബാബു ,പ്രകാശൻ ചെത്തുകടവ്, നാടകരംഗത്തെ സമഗ്ര സംഭാവനകൾക്ക് കോഴിക്കോട് ജില്ലയിലെ മുതിർന്ന നാടക, നൃത്തനാടക കലാകാരൻ എം.പി.പി.രാജ് മലാപറമ്പ് എന്നിവരെ ആദരിക്കുകയും ചെയ്യും.നാടക മേഖലയിലെ വ്യത്യസ്ത തലങ്ങളിൽ തൽപ്പരരായിട്ടുള്ള 80 ഓളം കലാകാരൻമാരുടെ കൂടി ചേരൽ “ഒപ്പരം” എന്ന പരിപാടിയായി ഉൽഘാടനം ചെയ്യുന്നത് പ്രശസ്ത നാടക രചയിതാവ് പ്രദീപ് കാവുംന്തറയാണ്.
കോഴിക്കോട് ജില്ലയിലെ വിവിധ നൃത്തനാടക സമിതികളിൽ പ്രശസ്തരായിട്ടുള്ള പല നൃത്തനാടക കലാകാരൻമാരും കളിയരങ്ങിലൂടെ ജന്മം കൊണ്ടവരാണ്, അതു തന്നെയാണ് വേദികളിലെത്താൻ കഴിയാത്ത എന്നാൽ ആവോളം കഴിവുള്ള അരും അറിയാതെയും ശ്രദ്ധിക്കാതെയും പോയ പ്രാദേശിക കലാകരൻമാരെ കണ്ടെത്തി അവർക്ക് അവസരമൊരുക്കാൻ കളിയരങ്ങിനെ പ്രേരിപ്പിക്കുന്ന ഘടകം.
ഒപ്പരം പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യം.
ഗ്രാമങ്ങൾ തോറും അവിടെയുള്ള കലാകാരൻമാരെ ഉൾപ്പെടുത്തി നാടക പ്രവർത്തനവും, നാടകങ്ങളും ഉണ്ടാക്കുക,
കുട്ടികൾക്കായി പ്രശസ്തരും, അക്കാദമി അറിവുമുള്ള നാടക പ്രവർത്തകരെ കൊണ്ട് നാടക കളരികൾ, ക്യാമ്പുകൾ സംഘടിപ്പിക്കുക,
അവശരായ നാടക കലാകാരൻമാർക്ക് ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്ത് സഹായമെത്തിക്കുക,
അമേച്ചർ, പ്രഫഷണൽ നൃത്തനാടകം എന്നീ വ്യത്യാസങ്ങളില്ലാതെ സംവാധങ്ങളും, ക്ലാസ്സുകളും നടത്തുക,
- വ്യത്യസ്ത നാടകങ്ങളുടെ നാടക മേള സംഘടിപ്പിക്കുക.കുന്ദമംഗലം കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ മാസത്തിൽ ഒരു നാടകം അവതരിപ്പിക്കുക. എന്നതാണ് കുന്ദമംഗലം പ്രസ് ക്ലബിൽ ചേർന്നവാർത്താ സമ്മേളന ത്തിൽ വിനോദ് പിലാശേരി, ജനാർദ്ധനൻ ചെത്തുക്കടവ്, സോപാനം ബാബു രാജൻ തുടങ്ങിയവർ പങ്കെടുത്തു.