കുന്ദമംഗലം:IIM ൻ്റെ അനാസ്ഥ മൂലം മാട്ടുമ്മൽ നിവാസികളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം വേണമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി അധികൃതരോട് ആവശ്യപെട്ടു
കുന്ദമംഗലം ഐ ഐ എം അധികാരികളുടെ ദിക്കാരപരമായ നിലപാട് മൂലം ദുരിതമനുഭവിക്കുന്ന മാട്ടുമ്മൽ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുന്നതിനായി യൂത്ത് ലീഗ് ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു മാട്ടുമ്മൽ പ്രദേശത്തെ കുടുംബങ്ങളുടെ കിണറുകൾ മലിനമാവുകയും ബദൽ സംവിധാനമായി 2 വർഷത്തോളമായുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചില ദിവസങ്ങളിൽ IIM അരമണിക്കൂർ നൽകുന്ന വെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത മലിനമായതാണെന്നാണ് പരിസരവാസികൾ നേതാക്കളോട് പറഞ്ഞു. കുടിവെള്ളത്തിന് വേണ്ടി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ വിഷയം ഏറ്റെടുത്ത് അടിയന്തിരമായി ശ്വാശത പരിഹാരം കാണുന്നതിന് പ്രത്യക്ഷ സമരപരിപാടികളുൾപ്പടെയുള്ള കാര്യങ്ങൾക്ക് നേതൃത്യം കൊടുക്കുമെന്ന്.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് സിദ്ധീഖ് തെക്കയിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം എം ബാബുമോൻ, പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡൻറ് എൻ എം യൂസുഫ്, സെക്രട്ടറി വി പി സലീം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ഷമീൽ, ട്രഷറർ എം വി ബൈജു എന്നിവർ പറഞ്ഞു