മാവൂർ: സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റേയും കാര്യത്തിൽ കേരളം റോൾമോഡൽ ആകുന്നതിന് പ്രധാനകാരണംമദ്റസകളുടെ വ്യവസ്ഥാപിതമായ വ്യാപനവും സമസ്തയുടെ സാന്നിധ്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു . ഇസ് ലാമിൻറെ സഹിഷ്ണുത പരമായ ആദർശം കൊച്ചുകുട്ടികൾക്ക് പഠിപ്പിക്കുക വഴി കേരളത്തെ മതസൗഹാർദത്തിന് പറുദീസയാക്കി മാറ്റാൻ സാധിക്കുന്നു. മദ്റസകൾ ശരീഅത്തിന് വിരുദ്ധമല്ലാത്തവിധത്തിലുള്ള ആധുനികവൽക്കരണം കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. ചെറൂപ്പയിൽ ഹിമായത്തുൽ ഇസ് ലാം ഹയർ സെക്കൻഡറി മദ്റസയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. പ്രസിഡൻറ് വി.കെ ബഷീർ അധ്യക്ഷനായി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായി . ഖത്തീബ് കെ.സി മുഹമ്മദ് ഫൈസി, എസ്.കെ.എം.എം.എ സംസ്ഥാന സെക്രട്ടറി കെ.പി കോയ ഹാജി, മാവൂർ റെയിഞ്ച് പ്രസിഡന്റ് കെ. മുഹമ്മദ് ബാഖവി, അഷ്റഫ് റഹ്മാനി കൽപ്പള്ളി, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അഷ്റഫ് പ്രസംഗിച്ചു. എൻ.പി അഹ് മദ്, എം.എം ഉമ്മർ ഹാജി, എം.കെ റസാഖ്, കെ.കെ കോയ മുസ് ലിയാർ, പി. പരീക്കുട്ടി ഹാജി, യു.കെ കബീർ, എം.എം ഷരീഫ്, നാസർ തറയിൽ, കെ. ഹുസൈൻ കുട്ടി സംബന്ധിച്ചു. ഡൽഹിയിലെ ജാമിയ മിലിയ ഇസ് ലാമിയ്യ സർവ്വകലാശാലയിൽഅഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം ലഭിച്ച എം.എം ഫാത്വിമ ഹിദക്കുള്ള മദ്സ കമ്മിറ്റിയുടെ ഉപഹാരം ജിഫ്രി തങ്ങളിൽ നിന്ന് ഹിദയുടെ പിതാവ് റസാഖ് ഹാജി ഏറ്റുവാങ്ങി. കെ. ഷാമിൽ ഖിറാഅത്ത് നടത്തി. ജന. സെക്രട്ടറി കെ.എം.എ റഹ്മാൻ സ്വാഗതവും സെക്രട്ടറി വി.കെ സലാം നന്ദിയും പറഞ്ഞു.
രണ്ടാം സെഷനിൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് ഫൈസി അധ്യക്ഷനായി. മുദരിസ് സൈദലവി ഖാസിമി ഉദ്ഘാടനം ചെയ്തു. എം. മൊയ്തീൻ കുട്ടി, അസിസ്റ്റന്റ് സ്വദർ ശഹൽ ഹുദവി, മുഹമ്മദലി മുസ് ലിയാർ, അൽ ഹാഫിള് ഷാഹിദ് ഹുദവി, വി.പി റസാഖ്, പി.എം.എ സലീം സംബന്ധിച്ചു. ഹബീബ് ചെറൂപ്പ സ്വാഗതവും പി.സി മൊയ്തീൻ കോയ ഹാജി നന്ദിയും പറഞ്ഞു.