1.49 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 5ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്
നിര്‍മ്മാണ പ്രവൃത്തിക്കുള്ള ഫണ്ട് അനുവദിച്ചത്.
നൂറ് വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ കുന്ദമഗലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഇതേ കെട്ടിടത്തിലാണുള്ളത്. അസൗകര്യങ്ങള്‍ക്ക്
നടുവില്‍ വീര്‍പ്പുമുട്ടുന്ന ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ശാപമോക്ഷം ലഭിക്കാന്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്
മാറ്റുന്നതോടെ അവസരമൊരുങ്ങും.
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കോടതി കെട്ടിടത്തിന്‍റെ 1 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍
ആരംഭിക്കണമെങ്കില്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തലേക്ക് മാറ്റേതുണ്ട്. ഇപ്പോഴുള്ള കെട്ടിടം കോടതിക്ക്
മാത്രമായി ഉപയോഗപ്പെടുത്തുകയും നൂറ് വര്‍ഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിന്‍റെ ചരിത്ര പ്രാധാന്യം
പരിഗണിച്ച് രൂപകല്‍പനയിലെ പ്രൗഢി നിലനിര്‍ത്തിക്കൊണ് നവീകരിക്കുകയും ചെയ്യുന്ന രീതിയിലാണ്
പൊതുമരാമത്ത് കെട്ടിട വിഭാഗം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത്
6500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പോലീസ് സ്റ്റേഷന്‍റെ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി കരാര്‍ എടുത്തത്.
എന്‍.ഐ.ടി ആര്‍ക്കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിച്ച കെട്ടിടം എല്ലാവിധ ആധുനിക
സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ താഴെ നിലയില്‍
വിസിറ്റേഴ്സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം,
കമ്പ്യൂട്ടര്‍ റൂം, ടോയ്ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്‍റ് വെപ്പണ്‍സ്
റൂം, ഹോംഗാര്‍ഡ് റെസ്റ്റ് റൂം, കോറിഡോര്‍, വരാന്ത. ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ്, പോര്‍ച്ച് എന്നിവയും
ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ജെന്‍സ് റെസ്റ്റ് റൂം, ഒരു ലേഡീസ് റെസ്റ്റ് റൂം ഡോക്യുമെന്‍റ്സ്
ആന്‍റ് റെക്കോര്‍ഡ് റൂം, ക്രൈം വിംഗ്, ലോക്കര്‍ റൂം, വരാന്ത, ടോയ്ലറ്റ് എന്നിവയും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
95 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടത്തിലേക്ക് നിർമ്മിക്കുന്ന റോഡിൻ്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. റോഡിനും ഗേറ്റ് ഉള്‍പ്പെടെയുളള
പ്രവൃത്തികള്‍ക്കും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.
കുന്ദമംഗലത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ്
പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റേ നിർമ്മാണം നടത്തിയിട്ടുള്ളത്.
2019 മാര്‍ച്ച് 9 ന് തൊഴില്‍
വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഈ
വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ നിർവഹിക്കുന്നതിന് ഉദ്ദേശിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായെത്തിയ
കോവിഡ് മഹാമാരി കാരണം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരികയായിരുന്നു.