കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ വർക്കിംഗ് ഗ്രൂപ്പിൽ 6 പ്രതിപക്ഷ ജനപ്രതിനിധികളെ ഒഴിവാക്കിയതായി പരാതി ഉയർന്നു. ഇന്ന് രാവിലെ മുക്കം റോഡിൽ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി പ്രഖ്യാപിച്ച പതിമൂന്നോളം വരുന്ന വിവിധ ഗ്രൂപ്പിൽ ഒന്നിലും പെടാതേ നിറുത്തിയ 6 മെമ്പർമാരും പ്രതിപക്ഷ നിരയിൽ ഉള്ളവരാണ് യു.ഡി.എഫിൻ്റെവാർഡ് 6 ൽ നിന്നും തിരഞ്ഞെടുക്കപെട്ട യു.സി.ബുഷ്റ,9ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ലീന വാസുദേവ്, വാർഡ് 17 ലെ ഷെമീറ, 23 ലെ ഫാത്തിമ ജെസ്ലീ, 10 ലെ ജിഷ ചോലക്കമണ്ണിൽ, 19 ലെ അംബിക ദേവി, ബി.ജെ.പിയുടെ അംഗം 15 ലെ ലിബിന എന്നിവരെയാണ് മാറ്റി നിറുത്തിയത്. അറിവില്ലായ്മ മൂലമാണങ്കിൽ ഭരണപക്ഷത്ത് ഉള്ളവരെയും ഒഴിവാക്കേണ്ടേ എന്നാണ് പലരും ചോദിക്കുന്നത്. പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട മുയുവൻ അംഗങ്ങളെയും ഉൾപെടുത്തണമെന്നാണ് ചട്ടം കഴിഞ്ഞ കാല ഭരണസമിതികൾ തുടർന്നു പോന്നതും ഇതേ രീതിയാണ്. ഈ രീതി സ്വീകരിച്ചാലേ എല്ലാ അംഗങ്ങളുടെയും വ്യത്യസ്ഥ കാഴ്ചപാടും നിർദേശങ്ങളും സമർപ്പിക്കാനും കേൾക്കാനും ചർച്ചയാക്കാനും വിലപ്പെട്ടത് സ്വീകരിക്കാനും സാധിക്കൂ അംഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയാൽ ഗ്രാമ പഞ്ചായത്തിന് നഷ്ടമാകുകയും ചെയ്യും 13 ഗ്രൂപ്പുകളാണ് ആകെയുള്ളത് 1 കണക്കുകൾ രേഖകൾ, 2. കൃഷിയും അനുബന്ധ മേഖലയും, 3. മൃഗസംരക്ഷണം, ക്ഷീര സംരക്ഷണം – വികസനം, 4. ചെറുകിട വ്യവസായം, 5. പൊതുമരാമത്ത് ,6.ദാരിദ്യം ലഘുകരണം, 7. സാമൂഹ്യക്ഷേമം, 8. പട്ടികജാതി വികസനം, 9. സ്ത്രീകളുടെയും കുട്ടികളുടെയും വികസനം 10. ആരോഗ്യം, 11. കുടിവെള്ളം ശുചിത്വം, 12 വിദ്യഭ്യാസം, സാംസ്കാരികം, കലാകായിക വികസനം, യുവജനക്ഷേമം, 13. ജൈവ വൈവിദ്യമേ നേജ് എന്നിങ്ങനെയാണ് വർക്കിംഗ് ഗ്രൂപ്പ്