കുന്ദമംഗലം: ഫ്രണ്ട്സ് സ്വാശ്രയ സംഘം മുറിയനാലും കുന്ദമംഗലം ഗവ:ഹോമിയോ ഡിസ്പെൻസറിയും ചേർന്ന് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. മെഡിക്കൽ ഓഫിസർ ഡോ:പ്രിയേന്ദുവിന്റെ സാനിദ്ധ്യത്തിൽ വാർഡ് മെമ്പർ ഫാത്തിമ ജസ്ലിൻ ഉദ്ഘാടനംനിർവ്വഹിച്ചു. എ.പി അബ്ദുൽറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടം മരുന്ന് കോണിക്കൽ രാജൻ ഏറ്റു വാങ്ങി. ടി.ഷമീർ,തടത്തിൽ മൊയ്തീൻ,പത്മനാഭൻ നായർ,എ.രാജു മാസ്റ്റർ, എഡിഎസ് സെക്രട്ടറി ഫാഹിദ എന്നിവർ പ്രസംഗിച്ചു. കോണിക്കൽ സുബ്രഹ്മണ്യൻ സ്വാഗതവും ധർമ്മരാജൻ കരുവാരപ്പറ്റ നന്ദിയും പറഞ്ഞു.