കുന്ദമംഗലം: പതിനൊന്നാം ശമ്പളക്കമ്മീഷൻ ശുപാർശകൾ പെൻഷകാർക്ക് നിരാശാ ജനകമാണെന്നും സർക്കാർ വഞ്ചിച്ചുവെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ് പി എ ) കുന്ദമംഗലം മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എം സേതുമാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.മാധവൻ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.ഹരിദാസൻ,അസോസിയേഷൻ.നിയോജക മണ്ഡലം സെക്രട്ടറി കെ.വേലായുധൻ, കെ.സി. അബ്ദുൾ റസാക്ക്, കെ.പി. ബാബുരാജ്, കെ.അശോക് രാജ് പ്രസംഗിച്ചു.
കെ എസ് എസ് പി എ ഭാരവാഹികൾ
കുന്ദമംഗലം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്ദമംഗലം മണ്ഡലം ഭാരവാഹികളായി കെ.മാധവൻ (പ്രസിഡണ്ട് ) എൻ.രവീന്ദ്രൻ, പി. സരസ്വതി, (വൈസ് പ്രസിഡണ്ടുമാർ) കെ.അശോക് രാജ് (സെക്രട്ടറി ) കെ. യശോദ, ഇ.കെ. രാധാകൃഷ്ണൻ ( ജോ. സെക്രട്ടറിമാർ) വി. അശോകൻ നായർ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.