കുന്ദമംഗലം:കൊവിഡ് കാലത്ത് ഓൺലൈൻ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സമ്പൂർണ്ണഹോം ലാബ് പദ്ധതിയുടെ ഭാഗമായി കാരന്തൂർ എസ് ജി.എം.എ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ പരീക്ഷണമൂല തയ്യാറാക്കി.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ലാബ് സാമഗ്രികൾക്ക് ബദലായി വീട്ടിലെ ചെലവുകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ ചെയ്യുന്നതിനും വേണ്ടിയാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെപദ്ധതിയുടെ പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് എം ജാനിഷ അധ്യക്ഷയായി.വാർഡ് മെമ്പർ അംബിക ദേവി ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ കെ. ജിഷ പദ്ധതി വിശദീകരിച്ചു.വി.പി രശ്മി പ്രസംഗിച്ചു. പ്രധാനാധ്യാപിക ജി.എസ് രോഷ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം.എ റഹ്മാൻ നന്ദിയും പറഞ്ഞു.