ഖാലിദ് കിളിമുണ്ട
കുന്ദമംഗലം, പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ- ജുമാ മസ്ജിദ് കമ്മറ്റിയുടെ വരുമാനാർത്ഥം 6 വീടുകൾ ഉൾകൊള്ളുന്ന ഒരു മനോഹരമായ കെട്ടിടം പതിനൊന്നര സെൻ്റ് സ്ഥലത്തു് ഒന്നര വർഷം കൊണ്ടു് നിർമാണം പൂർത്തീകരിച്ച് ഉൽഘാടനം ചെയ്യുമ്പോൾ അത് മഹല്ല് നിവാസി- കൂട്ടായ്മയുടെ വിജയമായി ‘എല്ലാവരും പ്രശംസിക്കുകയാണ്. സമസ്ഥയുടെ കരുത്തനായ പ്രസിഡണ്ടു് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കരങ്ങളാൽ സ്ഥാപനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിച്ചതും ചരിത്രമായി.65 വർഷത്തിലധികം പാരമ്പര്യമുള്ള ഹയാത്തുൽ ഇസ്ലാം മദ്രസ്സ – പള്ളി – സ്ഥാപനങ്ങളുടെ വിജയത്തിൻ്റെ ഓരോ ഘട്ടങ്ങളിലും കേരളത്തിലെ പ്രഗൽഭരായ സുന്നത്ത് ജമാഅത്തിൻ്റെ സാരഥികളുടെ സാന്നിദ്ധ്യം ഉണ്ടായതും ചരിത്രമായി സ്മരിക്കപ്പെടുന്നു. മൺമറഞ്ഞു പോയ ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്‌ലീയാർ, പാണക്കാടു് സയ്യിദ് പൂക്കോയ തങ്ങൾ, പാണക്കാടു് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, കൂടാതെ;”ഹയാത്ത് സൗധത്തിന് ഒന്നര വർഷം മുമ്പു ശിലാസ്ഥാപനം നടത്തിയ പാണക്കാടു് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വരേ ആ പട്ടിക നീളുന്നു. കിളിമുണ്ടക്കൽ മൊയ്തീൻകോയ, മുലാടൻ മണ്ണിൽ ഖാദർ ഹാജി, വടക്കയിൽ തറുവൈകുട്ടി, മയിപ്പിലാങ്ങൽ അയമ്മദ് ഹാജി, തുടങ്ങിയ പഴയ കാല സാരഥികളും, വടക്കയിൽ പോക്കർ ,തോട്ടും പുറത്ത് തറുവൈകുട്ടി ഹാജി, കിളിമുണ്ടക്കൽ ആലിക്കുട്ടി തുടങ്ങി പിന്നീടു് വന്ന നേതാക്കളും ഇന്ന് നമ്മോടൊപ്പമില്ല’ -ഹയാത്ത് സൗധത്തിന് പതിനൊന്നര സെൻ്റ് സ്ഥലം സൗജന്യമായി തന്ന പണ്ടാരപ്പറമ്പത്ത് അബു ഹാജിയും ഇവിടെ സ്മരിക്കപ്പെടുകയാണ്. മുക്കാൽ കോടിയോളം എസ്റ്റിമേറ്റ് വരുന്ന കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ പലതും നൽകിയിട്ടുള്ളതു് കമ്മറ്റി അംഗങ്ങളും അഭ്യുദയകാംക്ഷികളുമാണ്. നിലവിലുള്ള കമ്മറ്റി സിക്രട്ടറി വി.കോയസ്സൻ ഹാജി നൽകിയ പത്ത് സെൻ്റ് സ്ഥലം വിറ്റാണ് നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മദ്രസ്സ കമ്മറ്റി സ്ഥാപക അംഗവും ഭാരവാഹിയുമായ എം.ആലിക്കുട്ടി ഹാജി, മയിപ്പിലാങ്ങൽ സാമ്പത്തിക മായും അല്ലാതെയും വലിയ പിന്തുണയാണ് ഈ സംരഭത്തിന് നൽകിയിട്ടുള്ളത്. കോൺ ക്രീറ്റിനാവശ്യമായ മുഴുവൻ സിമൻ്റ് ഉം സി.പി.മുഹമ്മദ് ( ഡീസൽ ) ഓഫർ ചെയ്തു.പിന്നീട് സംഭാനകളുടെ ഒരു ഒഴുക്കായിരുന്നു. ഗൾഫിലുള്ള നമ്മുടെ സഹോദരന്മാർ, മഹല്ല് നിവാസികൾ, സഹോദരിമാർ, അഭ്യുദയകാംക്ഷികൾ, യുവാക്കൾ, കുട്ടികൾ എല്ലാവരും ചേർന്നു് നിന്നു.അതു കൊണ്ടു തന്നെ ഗൾഫ് സന്ദർശനമില്ലാതെ, മത പ്രസംഗ പരമ്പര ഇല്ലാതെ തന്നെ ലക്ഷ്യത്തിലേക്കെത്തി. എല്ലാവരേയും കോർത്തിണക്കാൻ കൂടെ നിന്നു നമ്മുടെ ബഹു:ഖത്തീബ് ശിഹാബുദ്ദീൻ മദനി. തളർച്ചയുണ്ടായപ്പോഴൊക്കെ ഫലം കണ്ടു അദ്ദേഹത്തിൻ്റെ പ്രാർത്ഥനകൾ – മുലാടൻ മണ്ണിൽ അഹമ്മദ് കുട്ടി ഹാജി പ്രസിഡണ്ടായ കമ്മറ്റി, ഈ ദൗത്യം ഇവിടെ പൂർത്തീകരിക്കുമ്പോൾ ഒരു മനസ്സായി കൂടെ നിന്നവർ നിരവധിയാണ് എല്ലാവരുടേയും പേരുകൾ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു്. ഒരാളുടേതെങ്കിലും വിട്ടു പോകുമോ എന്ന ഭയത്താൽ അതിന് മുതിരുന്നില്ല. സർവ്വ ശക്തനായ നാഥൻ എല്ലാവരുടേയും പേരുകർ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു “ഇബാദത്തായി” പ്രവർത്തനങ്ങൾ ഏറ്റെടുത്ത സുമനസ്സുകളാണ് അവരെല്ലാം – അവരുടെ പ്രതിനിധികളായി വടക്കയിൽ മുഹമ്മദ് ഹാജി, തോട്ടും പുറത്ത് അശ്റഫ് എന്നിവരുടെ പേരുകൾ ഇവിടെ കുറിക്കട്ടെ. സഹായിച്ചവർ, സഹകരിച്ചവർ എല്ലാവർക്കും സർവ്വ ശക്തനായ നാഥൻ അർഹമായ പ്രതിഫലം നൽകുമാറക്കട്ടെ-ആമീൻ. വീ വീനീതതനായ ഞാൻചെയർമാനും എം.ബാബുമോൻ ജന. കൺവീനറും ടി.പി.ഖാദർ ഹാജി ട്രഷറുമായ നിർമ്മാണ കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് കോർട്ടേഴ്‌സിൻ്റെ പണി പൂർത്തീകരിച്ചത്