കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം വാർഡ് രണ്ടിൽ നിന്നും വിജയിച്ചു വന്ന എൽ.ജെ.ഡി.അംഗം ലിജി പുൽക്കുന്നുമ്മൽ പ്രസിഡണ്ടായും പതിനാറാം വാർഡിൽ നിന്നും വിജയിച്ച വി.അനിൽകുമാർ വൈ:പ്രസിഡണ്ടും ആകും നേരത്തെ വാർഡ് പതിനൊന്നിൽ നിന്നും മത്സരിച്ചു ജയിച്ച സി.പി.എം. മെമ്പർ പ്രീതിയുടെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്കും വാർഡ് മൂന്നിൽ നിന്നും മത്സരിച്ചു ജയിച്ച ഏക സി.പി.ഐ.അംഗം ചന്ദ്രനെ വൈ:പ്രസിഡണ്ടായുമായിരുന്നു കണ്ടിരുന്നത്. എന്നാൽ അവസാന റൗണ്ടിലെ ചില ചരടു വലികളാണ് തീരുമാനം മാറ്റി മറഞ്ഞത് പ്രീതിക്കും ചന്ദ്രനും ഏതെങ്കിലും ഒരു സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ പദവി നൽകി പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായാണ് വിവരം പ്രതിപക്ഷത്തുനിന്നും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വാർഡ് 14 ൽ നിന്നും വിജയിച്ച പി. കൗലത്തും വൈ: പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വാർഡ് 21 ൽ നിന്നും വിജയിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഷൈജ വളപ്പിലുമാണ് ആകെയുള്ള 23 മെമ്പർമാരിൽ 11 പേർ LDF പക്ഷത്തും 9 പേർ UDF പക്ഷത്തും നിലയുറപ്പിക്കുമ്പോൾ ലീഗ് വിമതനും രണ്ട് ബി.ജെ.പി.അംഗങ്ങളും നിക്ഷ്പക്ഷത പുലർത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനും പറ്റാത്ത അവസ്ഥയാണുള്ളത്