കുന്ദമംഗലം :ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 നിലനിർത്താൻ UDF ഉം തിരിച്ചുപിടിക്കാൻ BJP യും
കുന്ദമംഗലംഗ്രാമപഞ്ചായത്തിൽ കടുത്ത മത്സരം നടക്കുന്ന വാർഡുകളിൽ ഒന്നാണ് വാർഡ് എട്ട്. 2015ൽ ബി.ജെ.പി.യിൽ നിന്നും 159 വോട്ടിനാണ് യു.ഡി.എഫ് കോഴിക്കോട് ജില്ലാ നേതാവും വനിതാ ലീഗ് ജില്ലാ സിക്രട്ടറിയുമായ ടി.കെ സീനത്തിലൂടെയാണ് വാർഡ് യു.ഡി.എഫ് തിരിച്ച് പിടിച്ചത്. ഇതോടെ ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി.സാന്നിദ്ധ്യം ഇല്ലാതായി.സീനത്ത് വാർഡിൽ കൊണ്ടുവന്ന വികസന പദ്ധതികൾ നിലനിർത്താനും പൂർത്തീകരിക്കാനും യു.ഡി.എഫ് രംഗത്ത് ഇറക്കിയത് യൂത്ത് ലീഗ് നേതാവും ഏട്ടാം വാർഡിൻ്റെ വികസന കൺവീനർ കൂടിയായ കെ.കെ.സി നൗഷാദിനെയാണ് പന്തീർപാടത്തേ മഞ്ചേരി മുഹമ്മദ് സാഹിബിൻ്റെ മകൻ കൂടിയായ നൗഷാദ് യുവാക്കളുടെ ആവേശവും കലാലീഗ് ജില്ലാ സിക്രട്ടറി കൂടിയാണ്.തങ്ങളിൽ നിന്നും നഷ്ടമായ വാർഡ് തിരിച്ചുപിടിക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് ബി.ജെ.പി.നേതൃത്വം പാർട്ടി അംഗം ശ്രീ രാജിനെയാണ് നൗഷാദിനെതിരെ രംഗത്തിറക്കിയിരിക്കുന്നത് എൽ.ഡി.എഫിന് ഇവിടെ സ്വന്തമായി സ്ഥാനാർത്ഥിയില്ല ലീഗ് സീറ്റ് നൽകിയില്ല എന്ന കാരണം പറഞ്ഞ് പുറത്ത് വന്ന റിഷാദിനെയാണ് സി.പി.എം. പിന്തുണക്കുന്നത് ഇതിൽ വാർഡിലെ സി.പി.എം.അണികൾക്ക് അമർഷവും പ്രതിഷേധവുമുണ്ട് കഴിഞ്ഞ തവണ മോശമല്ലാത്ത വോട്ടുകൾ പിടിച്ച വെൽഫെയർ പാർട്ടിക്ക് ഇത്തവണ സ്ഥാനാർത്ഥികൾ ഇല്ല ഫാസിസ്റ്റ് ശക്തികൾ ജയിക്കാതിരിക്കാൻ വോട്ട് യു.ഡി.എഫിനായിരിക്കും നൽകുമെന്ന് അറിയുന്നു . വോട്ടിംഗ് മിഷ്യനിലെ ക്രമനമ്പർ 1 ആയ കെ.കെ.സി.നൗഷാദ് കോണി ചിഹ്നവും ക്രമനമ്പർ 2 ആയ ശ്രീരാജ് താമര ചിഹ്നവും തമ്മിൽ തന്നെയാണ് ഇവിടെ ഏറ്റുമുട്ടുന്നത് വാർഡിലെപ്രധാന സ്ഥലങ്ങളായ പന്തീർപാടം,പൂളക്കാം പോയിൽ, പൊയിലിങ്ങൽ, പരപ്പിൽ, ആനപ്പാറ, മുനമ്പാറ, കുറുക്കൻ കുന്നുമ്മൽ, മലയൊടിയാവ് കുന്ദമംഗലം മുക്കം റോഡ് ഉൾകൊള്ളുന്നതാണ് വാർഡ്