കാരന്തൂർ : ജില്ലാ പഞ്ചായത്ത് സാരഥി ധനീഷ് ലാലിന്റെ ഇലക്ഷൻ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 20 ാം വാർഡ് തെരഞടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് UDYF കൺവെൻഷൻ സംഘടിപ്പിച്ചു…സിദ്ധീക്ക് തെക്കയിൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു.. നാല് വാർഡിലെയും ബ്ലോക്ക്,ജില്ലാ UDF സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു…അതോടൊപ്പം UDYF ന്റെ പുതിയ കമ്മറ്റി രൂപീകരണവും നടത്തി…സാബിത്ത് കാരന്തൂർ ചെയർമാനും മനിൽ ലാൽ മാമ്പ്റ കൺവീനറും യു പി നിസാർ ട്രഷററുമായും
വൈസ് ചെയർമാൻമാരായി അൻഫാസ് വികെ,തഫ്സീർ ജോയിന്റ് കൺവീനർമാരായി സിഫാർ സി,അഭിൻ എന്നിവരെയും തെരെഞെടുത്തു..നാളെ 4 മണിക്ക് ശബരീനാഥ് MLA യും നജീബ് കാന്തപുരവും ധനീഷ് ലാലും പങ്കെടുക്കുന്ന UDYF ന്റെ റോഡ് ഷോ യുടെ ഭാഗമാവാനും തീരുമാനിച്ചു…രാഹുൽ കാരന്തൂർ,മൻസൂർ ഇപി,റജിൻദാസ് ചേരിഞ്ചാൽ എന്നിവർ സംസാരിച്ചു..