കുന്ദമംഗലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുഖ്യമന്ത്രിയടക്കം മാറി നിന്നത് ജനരോഷം ഭയന്നെന്ന് കെ.പി.സി.സി.വൈ:പ്രസിഡണ്ട് ടി.സിദ്ധീഖ് പറഞ്ഞു യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജില്ലാ പഞ്ചായത്തിലേക്ക് കുന്ദമംഗലം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എം.ധനേഷ് ലാലിൻ്റെയും പൈങ്ങോട്ട് പുറം ബ്ലോക്ക് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ബാബു നെല്ലൂ ളിയുടെയും വാഹന പ്രചരണ ജാഥയുടെ സമാപന പൊതുസമ്മേളനം കാരന്തൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ധീഖ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഓഫീസിൻ്റെയും ടീം വർക്ക് ജനം മനസ്സിലാക്കിയെന്നും അദേ ദ ഹം പറഞ്ഞു എം.മാധവൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി. സിക്രട്ടറിമാരായ ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം, സ്ഥാനാർത്ഥികളായ എം. ധനീഷ് ലാൽ, ബാബു നെല്ലൂളി, സോമനാഥൻ തട്ടാരക്കൽ, അംബിക ദേവി, ഷംസാദനെജീബ്, ഷൈജ വളപ്പിൽ പ്രസംഗിച്ചു സി.അബ്ദുൽ ഗഫൂർ സ്വാഗതവും,സിദ്ധീഖ് തെക്കയിൽ നന്ദിയും പറഞ്ഞു