കുന്ദമംഗലം. മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടത്തുന്ന ഇശ്‌ഖേ റസൂല്‍2020 പരിപാടികള്‍ക്ക് തുടക്കമായി. സുന്നി ജുമാമസ് ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന
പത്താടി അബ്ദുറ ഹ്മാന്‍ ഹാജി ,പാത്താടി അബൂബക്കര്‍ മുസ്‌ലിയാര്‍,
പി.കെ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവരുടെ മഖാം സിയാറത്തോടെ യാണ് പരിപാടികൾ ആരംഭിച്ചത് . മുഹമ്മദലി സഖാഫി വള്ളിയാട് പതാക ഉയര്‍ത്തി. കുന്ദമംഗലം, ആനപ്പാറ മദ് സ വിദ്യാർത്ഥികളുടെ കലാമൽസരങ്ങൾ അഡ്വ.പിടിഎ. റഹീം എംഎല്‍എ. ഉദ്ഘാടനം ചെയ്തു. പി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. അബ്ദുന്നൂര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി .സയ്യിദ് അബ്ദുല്ല കോയ സഖാഫി.സൈനുദ്ധീൻ നിസാമി, സലീം.ചേരി ക്കമ്മൽ, അശ്‌റഫ് സഖാഫി ഓമശ്ശേരി, റസാഖ് മുസ്‌ലിയാര്‍, അശ്റഫ് സഖാഫി മഞ്ചേരി, അശിഖ് ലത്വീഫി പ്രസംഗിച്ചു. തുടർ ദിവസങ്ങളിൽ രാത്രി ഏഴിന് ഓൺലൈനിൽ യഥാക്രമം സയ്യിദ് ജസീല്‍ അസ്സഖാഫി,അലവി സഖാഫി കായലം, അഷ്‌റഫ് സഖാഫി മയനാട്, പ്രഭാഷണം നടത്തും. ഈ മാസം ആറിന് വൈകു. ഏഴിന് നടക്കുന്ന ഒരു കോടി സ്വാലാത്ത് സമർപ്പണ ചടങ്ങ്
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, മുഖ്യ പ്രഭാഷണം നടത്തും
മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ഫോട്ടോ കുന്ദമംഗലത്ത് ആരംഭിച്ച ഇശ് ഖേ റസൂൽ പരിപാടിക്ക് തുടക്കം കുറിച്ച് മുഹമ്മദലി സഖാഫി വള്ളിയാട് പതാക ഉയർത്തുന്നു.