കുന്ദമംഗലം: മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശം മറികടന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ LDF സഹായത്തോടെ മത്സരിക്കുന്ന മുസ്ലീം ലീഗ് നേതാക്കളെ പാർട്ടി സസ്പെൻ്റ് ചെയ്തു. കാരന്തൂർ സ്വദേശിയും പഞ്ചായത്ത് മുസ്ലീം ലീഗിൻ്റെ മുൻ സിക്രട്ടറിയുമായ മൊയ്തീൻകോയ, യൂത്ത് ലീഗിൻ്റെ അഖിലേന്ത്യ കമ്മറ്റിയംഗവും മുൻ ഐൻ.എൽ നേതാവും ഇപ്പോൾ കൊടുവള്ളിയിൽ ട്രാവൽസ് നടത്തുന്ന യൂസുഫ്, കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ മുൻസഹഭാരവാഹിയും സ്വന്തമായി ബിസിനസ്സ് നടത്തുന്ന റിഷാദിനെയുമാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സസ്പെൻ്റ് ചെയ്തത് മൊയ്തീൻകോയ 2015ൽ ലീഗ് ടിക്കറ്റിൽ ഗ്രാമ പഞ്ചായത്ത് 20 ലേക്ക് മത്സരിച്ചെങ്കിലും പരാജയപെടുകയായിരുന്നു പൈങ്ങോട്ട് പുറം ബ്ലോക്ക് ഡിവിഷനിൽ നിന്നുമാണ് LDF പിന്തുണയോടെ മത്സരിക്കുന്നത് ഇവിടെ UDF സ്ഥാനാർത്ഥി ബാബു നെല്ലൂളിയാണ് യൂസുഫ് മുമ്പ് പാർട്ടി വിട്ട് ഐൻ.എല്ലിൽ ചേർന്നപ്പോൾ 2005 ൽ മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ൽ മത്സരിച്ച് പരാജയപെട്ടതാണ് കുന്ദമംഗലം ബ്ലോക്ക് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന മുസ്ലീം ലീഗ് നേതാവ്അരിയിൽ അലവിക്കെതിരെയാണ് ഇവിടെ മത്സരിക്കുന്നത് റിഷാദ് പഠനകാലത്ത്എസ്.എഫ് ഐ പ്രവർത്തകനായിരുന്നെങ്കിലും കുന്ദമംഗലത്ത് ലീഗിനൊപ്പമായിരുന്നു തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ച നടക്കുന്നതിനിടെ LDF നൊപ്പം കൂടി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 8 ൽ യൂത്ത് ലീഗ് നേതാവും വാർഡ് മുസ്ലീം ലീഗ് സിക്രട്ടറിയുമായ കെ.കെ.സി.നൗഷാദിനെതിരെയാണ് മത്സരിക്കുന്നത് മുന്നണി ധാരണ പ്രകാരം കുന്ദമംഗലത്ത് മുസ്ലീം ലീഗിന് 10 സീറ്റാണ് അനുവദിച്ചു ലഭിച്ചത് അതിൽ 7 സീറ്റിലും വനിതകളാണ് മത്സരിക്കുന്നത് 3 സീറ്റിലാണ് പുരുഷൻമാർ