കുന്ദമംഗലം: എം.ഡി.ആർ.ടി.ബി ഇല്ലാത്ത പഞ്ചായത്തും ഡിഫാൾട്ട് ഇല്ലാതേ ചികിൽത്സ ലഭ്യമാക്കിയ പഞ്ചായത്ത് എന്നീ മാനദണ്ഡം പരിഗണിച്ചുള്ള അക്ഷയ കേരളം അവാർഡിന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപെട്ടു.വെള്ളിമാട്കുന്ന് സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ആശാഭവനിൽ നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി യിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ അവാർഡ് ഏറ്റുവാങ്ങി. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത്, ടിബി & എയിഡ്സ് നിയന്ത്രണ ഓഫീസർ ഡോ: പി.പി.പ്രമോദ് കുമാർ , മെഡിക്കൽ ഓഫീസർ ഹസീന കരീം, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അസ് ബിജ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു പങ്കെടുത്തു