അബൂബക്കർ കുന്ദമംഗലം
കുന്ദമംഗലം:വിശ്വപ്രവാചകൻ മുഹമ്മദ് നബി (സ) ജന്മം കൊണ്ട് അനുഗ്രീതമായ പുണ്യ റബീഇ മാസം വീണ്ടും വന്നണഞ്ഞു. ഇനിയുള്ള ദിവസങ്ങൾ അന്തരീക്ഷത്തിൽ മൗലീദിൻ്റെ ഈ രടികൾ മുഴങ്ങും. പ്രവാചകനോടുള്ള, അടങ്ങാത്ത. ബഹുമാനവും ,അതിരറ്റസ്നേഹവും നെഞ്ചിലേറ്റി ഈ മാസത്തെ കാത്തിരിക്കുകയായിരുന്നു വിശ്വാസി സമൂഹം. പ്രവാചകൻ്റെ 1495 മത് ജന്മദിനാഘോഷമാണ് ഇത്തവണ കടന്നു വരുന്നത്. ഇപ്പോഴത്തെ പ്രത്രേ കസാഹചര്യത്തിൽ മീലാദ് ആഘോഷങ്ങൾ കൊ വിഡ്നിയന്ത്രണങ്ങൾ പാലിച്ചാവും ഇത്തവണ നടക്കുക. മുൻ വർഷങ്ങളിൽ മിക്ക സ്ഥലങ്ങളിലും മദ്റസക ളും, മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ചടങ്ങുകൾ നടന്നിരുന്നത്. ഇത്തവണ മദ്റസകൾ അടഞ്ഞ് കിടക്കുന്നതിനാൽ നബിദിന ഘോഷയാത്രകൾക്കും മറ്റും സാധ്യത കുറ വാണ്. മദ്റസാ വിദ്യാർത്ഥികൾക്ക് ഓൺലൈനായി കലാമൽസരങ്ങൾ മിക്കയിടത്തും നേരെത്തെ ആരംഭിച്ചിരുന്നു. രക്ഷിതാക്കൾക്കും ഇത്തവണ ഇതുകൊണ്ട് തന്നെ മൽസരത്തിൽ പങ്കെടുക്കാൻ കഴിയുന്നുണ്ട്. ചില മഹല്ലുകളിൽ പള്ളികളും, മദ്റസകളും മീലാദ് ആഘോഷത്തിൻ്റെ ഭാഗമായി ദീപാല കൃതമായിട്ടുണ്ട്. കൊവിഡ് മഹാമാരി നീങ്ങി കിട്ടാൻ ഈ മാസത്തിൽ വീടുകളിലും മറ്റും കൂടുതൽ പ്രാർത്ഥനാ സദസുകൾ നടത്തണമെന്ന് മഹല്ല് ഖത്തീബുമാർ ആഹ്വാനം ചെയ്തിട്ടുണ്ട്, അയൽവാസി ഏത് ജാതിയിൽപ്പെട്ടവനായാലും അവൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്നും, നിൻ്റെ അയൽക്കാരൻ ഏത് മതക്കാരനായാലും അവനോട് നല്ല രൂപത്തിലും, സ്നേഹത്തിലും പെരുമാറണമെന്നും, പഠിപ്പിച്ച അന്ത്യപ്രവാചകൻ്റെ വാക്കുകൾ ഈ സമയത്ത് ഏറെ പ്രസക്തമാണ് .