കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന് കീഴിലെ ആനപ്പാറ പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ കാരന്തൂർ AMLP സ്ക്കൂളിൽ നടന്ന് വരുന്ന കോവിഡ് പരിശോധന ഇന്ന് ചൂലാം വയൽ സ്ക്കൂളിലേക്ക് മാറ്റി-സ്ഥിരമായി കാരന്തൂരിൽ തന്നെ ടെസ്റ്റ് നടത്തി വരുന്നതിൻ്റെ കാരണം ചിലർ ചോദ്യം ചെയ്തതാണ് ആരോഗ്യ വകുപ്പിനെ ചൂലാം വയൽ സ്ക്കുള്ളിലേക്ക് ടെസ്റ്റ് കേന്ദ്രമാക്കാൻ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.ഇനി മുതൽ ഗ്രാമപഞ്ചായത്തിന് കീഴിലേ മറ്റ് സ്ക്കൂൾ അധികൃതരും ആരോഗ്യ വകുപ്പിന് സൗകര്യം ചെയ്ത് നൽകേണ്ടി വരും അതുപോലെ മർക്കസിൻ്റെ ബസ് ആണ് ഇപ്പോൾ ഉദ്യോഗസ്ഥരെയും ടെസ്റ്റിന് എത്തുന്നവരെയും കൊണ്ട് വരാൻ ഉപയോഗിക്കുന്നത് സമാന രീതിയിൽ മറ്റ്സ്കൂൾ വാഹനവും വിട്ട് നൽകേണ്ടി വരും കോവിഡ്ടെസ്റ്റ് കേന്ദ്രത്തിൽ എത്തുന്നവർക്കാവശ്യമായ കോവിഡ് അകലം പാലിച്ചുള്ള ഇരിപ്പിട സൗകര്യവും മറ്റും ഒരുക്കുന്നതിനാവശ്യമായ കാര്യങ്ങൾക്കായി പഞ്ചായത്തിലെ യുവജന സംഘടനകളും മുമ്പോട്ട് വരണം