കുന്ദമംഗലം:കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പുതിയൊരു മാതൃക
സൃഷ്ടിച്ച ഫാത്തിമ റൈഹാനയെന്ന കൊച്ചുമിടുക്കിയെ തേടിയാണ്
പി.ടി.എ റഹീം എം.എല്‍.എ, കുന്ദമംഗലം ടൗണിനടുത്തുള്ള അവളുടെ
വീട്ടിലെത്തിയത്. പതിനൊന്നാം വയസില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയാണ്
ഈ കൊച്ചു മിടുക്കി താരമായത്.
മലപ്പുറം ജില്ലയിലെ മഅദിന്‍ ക്യുലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍
നിസാമിയുടേയും ഖുര്‍ആന്‍ അദ്ധ്യാപികയായ വി.പി ഹാജറയുടേയും
മകളാണ് ഫാത്തിമ റൈഹാന. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഖുര്‍ആന്‍
പഠനത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ച ഈ കുട്ടി ഏഴ് വയസ്
പൂര്‍ത്തിയാവുന്നതിന് മുമ്പായിത്തന്നെ ഖുര്‍ആനിലെ ഒരു അദ്ധ്യായം
മനപാഠമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സയ്യിദ് ഖലീലുല്‍ ബുഹാരി
തങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചത് തന്‍റെ കഴിവ് തിരിച്ചറിയാനും
ആത്മവിശ്വാസത്തോടെ മുമ്പോട്ട് പോവാനും ഫാത്തിമ റൈഹാനക്ക്
പ്രചോദനമേകി. പിന്നീട് അവള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ലോക്ഡൗണ്‍
കാലയളവില്‍ ലഭിച്ച വിശ്രമ സമയവും തന്‍റെ ലക്ഷ്യത്തിന് വേണ്ടി
വിനിയോഗിച്ചതോടെ പതിനൊന്ന് വയസിനിടയില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ
കേരളത്തിലെ ആദ്യ പെണ്‍കുട്ടിയെന്ന ബഹുമതിയാണ് അവള്‍
കൈപിടിയിലൊതുക്കിയത്.
മല്പുറം മഅദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പറ്റയില്‍
പ്രവൃത്തിക്കുന്ന മഅദിന്‍ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളില്‍ ആറാം
ക്ലാസില്‍ പഠിച്ചുകൊിരിക്കുന്ന ഈ കുട്ടി ഖുര്‍ആന്‍ മദ്രസ പഠനവും
നടത്തിവരികയാണ്. വിവിധ മത്സരങ്ങളിലായി നിരവധി സമ്മാനങ്ങല്‍ നേടിയ ഈ
മിടുക്കിയുടെ ആഗ്രഹം ഒരു ഡോക്ടറാവുകയെന്നതാണ്.
നിശ്ചയ ദാര്‍ഢ്യത്തിന്‍റെ പ്രതീകമായി ശ്രദ്ധേയയായ ഫാത്തിമ റൈഹാനയെ
ഉപഹാരവും മൊമെന്‍റോയും നല്‍കിയാണ് പി.ടി.എ റഹീം എം.എല്‍.എ
ആദരിച്ചത്. കുന്ദമംഗലത്തെ വ്യാപാരി വ്യവസായി സമിതി നേതാവും
പ്രദേശവാസിയുമായ ഒ. വേലായുധന്‍, ഇ.പി ആലി ഹാജി, പുതുക്കുടി ബാവ
തുടങ്ങിയവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.