അൻഫാസ് കാരന്തൂർ
ഒക്ടോബർ മാസം മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾ വിടപറയുകയാണ്, പകരം എത്തുന്നത് പഞ്ചർ കിറ്റുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് വണ്ടികളിൽ നിന്ന് സ്റ്റെപ്പിനിയെ നീക്കം ചെയ്ത് പകരം മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്, ഒക്ടോബർ മാസം മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതായിരിക്കും.
ഇപ്പോൾ നിലവിൽ ആളുകൾ ടൂബ് ലെസ്സ് ടയറുകളാണ് അതായത് ടൂബ് ഇല്ലാത്ത എല്ലാവരും ഉപയോഗിക്കുന്നത്, അതുകൊണ്ടുതന്നെ ഇവ പഞ്ചർ ആയാൽ പോലും പെട്ടെന്നുതന്നെ പഞ്ചർ ഒട്ടിച്ചു കൊണ്ട് നമുക്ക് യാത്ര തുടരാവുന്നതാണ്, ഇത്തരം സാഹചര്യത്തിൽ അവിടെ സ്റ്റെപ്പിനിയുടെ ആവശ്യം വരുന്നില്ല, അതുകൊണ്ട് തന്നെ ഇനി അത്തരം സ്റ്റെപ്പിനി ടയറുകൾ ഒഴിവാക്കി പഞ്ചർ ഒട്ടിക്കാൻ ഉള്ള പഞ്ചർ കിറ്റുകളും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും ആയിരിക്കും വാഹന നിർമ്മാതാക്കൾ ഇവയുടെ ഉടമസ്ഥർക്ക് നൽകുക.ആദ്യ ഘട്ടം 3500ന് താഴെ ഭാരമുള്ള വാഹനങ്ങളിൽ ആയിരിക്കും ഇവ സജ്ജീകരിക്കുക, അതുപോലെ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഒഴിവാക്കി അവിടെ പഞ്ചർ കിറ്റുകളും ഇലക്ട്രിക് പമ്പുകളും ഘടിപ്പിക്കുവാനാണ് തീരുമാനം. പിന്നെ ടയറിൽ പ്രഷർ കുറയുന്ന സമയത്ത് അത് ഡ്രൈവറെ അറിയിക്കുവാനുള്ള സംവിധാനവും കൂടി ഏർപ്പെടുത്തുന്നുണ്ട്.