ഹബീബ് കാരന്തൂർ
കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നാഷനൽ ഹൈവേ 766 സുപ്രധാന ജംഗ്ഷനും ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവിൽ സ്റ്റേഷൻ ഇല്ലാത്തത് ഒരു പോരായ്മയായി കുന്ദമംഗലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൻ്റെ രണാങ്കണത്തിൽ ഇറങ്ങിയ കാലം മുതൽ പി.ടി.എ.റഹീം സാഹിബ് പറയുമായിരുന്നു. എനിക്ക് ഉറപ്പായിരുന്നു അദേദഹം ചിലപ്പോൾ കൊടുവള്ളി മിനി സിവിൽ സ്‌റ്റേഷനേ പോലെ ചിതറി കിടക്കുന്ന സർക്കാർ ഓഫീസുകൾ ഇവിടെയും ഒരു മേൽകൂരക്ക് കീഴിൽ കൊണ്ടുവരുമെന്ന് .ഈ മിനി സിവിൽ സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഒരു ഉപഭോക്താവിനും നിമിഷങ്ങൾക്കകം എല്ലാം കഴിഞ്ഞ് മടങ്ങാമെന്ന വിശ്വാസവും ഉണ്ടാകും കുന്ദമംഗലത്തുകാർക്ക് ലഭിക്കാത്ത സബ്ട്രഷറി, ഫുഡ് സേഫ്റ്റി, ക്ഷീര വികസന ഓഫീസുകൾ കൊണ്ടുവരികയും ചെയ്യണം കുന്ദമംഗലത്തിൻ്റെ മണ്ണിൽ പി.ടി.എ.റഹീം എം.എൽ.എ.ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം തൻ്റെ ആഗ്രഹം കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ടിനെ അറിയീക്കുകയും കക്ഷിരാഷ്ടീയത്തിന് അധീനമായി എല്ലാവരും ഒന്നടങ്കം പാസാക്കി 50 സെൻ്റ് സ്ഥലം വിട്ടു നൽകാനും അന്നത്തെ യു.ഡി.എഫ്കേരള മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു യു.ഡി.എഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി തറക്കല്ലിട്ട് കെട്ടിട നിർമ്മാണം ആരംഭിച്ച് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷൻ ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യപെടുകയാണ് ഉദ്ഘാടനത്തിന് നേരത്തെ സജ്ജമാക്കിയെങ്കിലും കേരള മുഖ്യമന്ത്രി പിണറായിയെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹത്തിൽ നീളുകയായിരുന്നു എല്ലാ സർക്കാർ ഓഫീസുകളും കൊണ്ടും വരുമെന്ന് തുടക്കത്തിൽ പറഞ്ഞ എം.എൽ.എ.പി.ടി.എ.റഹീം കുന്ദമംഗലം വില്ലേജ് ഓഫീസിനെയും ചാത്തമംഗലം സബ് രജിസ്ട്രാൾ ഓഫീസ് കൊണ്ടുവരാൻ ശ്രമം നടത്താതേ അവർക്ക് സ്വന്തം കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചതിൽ ദുരൂഹതയുണ്ട്. ആര് എതിർത്താലും ഈ രണ്ട് ഓഫീസും എ.ഇ.ഓഫീസും ഈ കുടക്കീഴിലേക്ക് കൊണ്ട് വരണം അതിനാണല്ലോ കോടികൾ മുടക്കി ഇവിടെ കെട്ടിടം പണിതത് പഴ കേന്ദ്രത്തിൽ നമുക്ക് മറ്റ് പദ്ധതികളും കൊണ്ടുവരാമല്ലോ