ആപ്പിൾ ഐഫോൺ ആദ്യമായി ഇന്ത്യയിൽ നിർമിക്കുന്നു. ഇനി മുതൽ ചെന്നൈയിൽ നിന്നും ഫോൺ 11 നിർമിക്കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അമേരിക്കയുടെ നടപടിയുടെ ഭാഗമായാണ് ഐഫോൺ നിർമാണം ഇന്ത്യയിലേക്ക് കൂടി നീട്ടുന്നത്.
ഇന്ത്യൻ നിർമിത ഐ-ഫോൺ 11 മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കും. ഇതോടെ ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുമെന്നാണ് സൂചന. വില കുറയ്ക്കുന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ നിർമിക്കുമ്പോൾ ഇറക്കുമതി തീരുവയിൽ 22 ശതമാനത്തിന്റെ ലാഭം ആപ്പിളിനുണ്ടാകും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഐഫോണിന് ഇനി വിലകുറയുമെന്നാണ് പറയപ്പെടുന്നത്.
ചെന്നൈയിലേക്ക് നിർമാണം മാറ്റുന്നതിനൊപ്പം ഐഫോൺ എസ്ഇ ബംഗളൂരുവിലെ വിസ്‌ട്രോൺ പ്ലാന്റിൽ നിർമിക്കാനും ആലോചിക്കുന്നുണ്ട് അധികൃതർ.
സെപ്തംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച മൂന്ന് മോഡലുകളിൽ ഐഫോൺ 11 ആണ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഫോക്‌സ്‌കോൺ പ്ലാന്റിൽ ആപ്പിളിന്റെ XR ഉം വിസ്‌ട്രോൺ ഫാക്ടറിയിൽ ഐഫോൺ 7ഉം നിർമിക്കും.