കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലയിൽ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം നടത്തി. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റിന്റെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ച സമയത്താണ് കുന്ദമംഗലം ഉപജില്ലയിലും ഉദ്ഘാടനം നടത്തിയത്. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്. 26.27ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുന്ദമംഗലം ഉപജില്ലയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേഷണം കുന്ദമംഗലം എയുപി സ്ക്കൂളിൽ നടന്നു. കോവിഡ് കാലത്തെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ കിറ്റ് വിതരണഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നൂൺമീൽ ഓഫീസർ എ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് ജൂനിയർ മാനേജർ ലളിതാഭായ്, കെ കെ രാജേന്ദ്രകുമാർ, പി ലീന എന്നിവർ പ്രസംഗിച്ചു.ലാലിമോഹൻ സ്വാഗതവും കെ ദിവ്യ നന്ദിയും പറഞ്ഞു