മാവൂർ :കോവിഡ് പോലുള്ള മഹാമാരികൾ മൂലം ഓരോ പ്രദേശങ്ങൾ പോലും ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളിൽ ഭക്ഷണത്തിന് സ്വയം പര്യാപ്തത നേടിയെടുക്കാന്‍ കാർഷിക മേഖലയിലേക്ക് ഇറങ്ങാൻ ഓരോരുത്തരും തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആരംഭിച്ച കാര്‍ഷിക പദ്ധതി നാട്ടുപച്ച മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പയിൽ എ കെ മുഹമ്മദലി സാഹിബ് വിട്ടു നൽകിയ കൃഷിയിടത്തിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം കൃഷി സമിതി ചെയർമാൻ യു എ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കാനും പരിപാലിക്കുവാനും മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും ഫിറോസ് അഭ്യര്‍ത്ഥിച്ചു. ഇഞ്ചി, മഞ്ഞള്‍, വാഴ, ചേന, ചേമ്പ്, കപ്പ, തുടങ്ങിയ ഇടവിള കൃഷികളാണ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഒന്നര എക്കറില്‍ ആദ്യ ഘട്ടത്തില്‍ ആരംഭിച്ചത്. രണ്ടാം ഘട്ടമായി അടുക്കള തോട്ടവും, മത്സ്യ കൃഷി, ഫാമിംഗ് എന്നിവ തുടങ്ങും. ചടങ്ങിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എ പി അബ്ദു സമദ് , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, ട്രഷറർ കുഞ്ഞി മരക്കാർ, ഒ സലീം, ഐ സൽമാൻ,നൗഷാദ് പുത്തൂർ മഠം, സൈഫുദ്ധീൻ കെ പി, ടി പി എം സാദിഖ്, സിറാജ് പി, അഡ്വ :ജുനൈദ്, എൻ എ അസീസ്, ശാക്കിർ പാറയിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി കെ റസാഖ്,കെ ഉസ്മാൻ,ടി ഉമ്മർ, അബ്ദുള്ളക്കോയ ചെറൂപ്പ, മുർത്താസ് കെ എം, ഹബീബ് ചെറൂപ്പ, സിദ്ധീഖ് ബാവുട്ടൻ, സംബന്ധിച്ചു.