കുന്ദമംഗലം:നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളെയും ഇങ്ങനെ അപമാനിക്കരുത്
കോവിഡ് പ്രയാസകാലത്ത് പരിമിതിക്കുള്ളിൽ നിന്ന് പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.. വ്യക്തിപരമായും, കൂട്ടായും അതിന് ശ്രമിച്ചിട്ടുണ്ട്… കോവിഡ് കാലത്തെ അനുഭവങ്ങൾ അയവിറക്കി അഡ്വ: ഷെമീർ കുന്ദമംഗലം മാക്കൂട്ടം ന്യൂസിനോട് പറഞ്ഞു ഫോൺ മുഖേനെയും, ആളുകൾ ശ്രദ്ധയിൽപ്പെടുത്തുമ്പോഴുമാണ് വിവിധ സഹായങ്ങൾ എത്തിച്ച് കൊടുക്കാറുള്ളത്… ഈ പ്രവർത്തനങ്ങൾക്ക് സഹായകരമായി പ്രവാസികൾ, സഹപാഠികൾ, കുന്ദമംഗലത്തെ കച്ചവടക്കാർ, സോഷ്യൽ മീഡിയയിലെ അറിയുന്നവരും, അറിയാത്തവരുമായ കൂട്ടുകാർ തുടങ്ങി നിരവധി ആളുകൾ സഹായിച്ചു… ചെറിയ പെരുരുന്നാളിന് ശേഷം എന്റെ കൂടെ സേവന പ്രവർത്തനങ്ങളിൽ സഹായിച്ച ആളോട് എന്റെ വക്കീൽ ജോലിയിലും, വ്യക്തിപരമായ സേവന, സ്പോർട്സ് പ്രവർത്തനങ്ങളിൽ തിരക്കിലേക്ക് പോവുകയാണെന്നും നമുക്ക് സന്തോഷത്തോടെ അവസാനിപ്പിക്കാമെന്നും, പറ്റുന്ന സമയങ്ങളിൽ അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളിൽ എത്താമെന്നും ഞാൻ പറഞ്ഞതാണ്… ഒരിക്കൽ പോലും പ്രവർത്തനങ്ങളിലെ കണക്കുകൾ ചോദിക്കുമെന്നും, ഈ വിഷയം ഈ ചർച്ച ചെയ്യപ്പെടുമെന്നും കരുതിയിരുന്നില്ല… കാരണം കൈ പൈസയായും, എന്റെ നിയമപരായ അക്കൗണ്ടിലേക്ക് വന്ന കണക്ക് മാത്രമേ എന്റേൽ ഉള്ളൂ.. അദ്ദേഹം എവിടെ നിന്ന് വാങ്ങി, എന്ത് ചെയ്തു എന്ന് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല… കൂടെ നടന്നപ്പോൾ അദ്ദേഹത്തിന് ഒരു ആരോപണമോ, കണക്ക് ചോദിക്കലോ ഇല്ലായിരുന്നു…. 12 ലക്ഷം രൂപ എന്റെ അക്കൗണ്ടിലേക്ക് വന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം… പെരുന്നാൾ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് കണക്ക് ചോദിച്ച് സോഷ്യൽ മീഡിയയിൽ എന്റെ ലൈവിന് അടിയിൽ കമന്റ് ഇട്ടത്… തുടർന്ന് ഹബീബ് കാരന്തൂരും, അസീസ് CTA വിഷയത്തിൽ ഇടപ്പെടുകയും ,അദ്ദേഹം ചെയ്ത തെറ്റ് മനസ്സിലാക്കി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.. പിറ്റേന്ന് മുതലാണ് കൃത്യമായ ഗൂഢാേലാചന എന്റെ വിഷയത്തിൽ ശക്തിപ്പെടുന്നത്… കണക്ക് ഏകദേശം ശരിയാക്കി നിരവധി തവണ കൂടെയുള്ള ആളെ ബോധ്യപ്പെടുത്താൻ പഞ്ചായത്ത് പറഞ്ഞവരും, അല്ലാത്തവരും ശ്രമിച്ചപ്പോൾ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായത്.. അതിന് ശേഷം കൃത്യമായ കണക്കും, തെളിവുകളുമായി സോഷ്യൽ മീഡിയയിലുടെ വരാൻ ഉണ്ടായ സാഹചര്യം…
മേൽ വിഷയങ്ങൾ കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർ സിബത്ത്ക്കയുടെ വീട്ടിൽ വെച്ച് ചർച്ച ചെയ്തു… അപ്പോഴാണ് ഈ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ചില ആളുകൾ പ്രത്യക്ഷപ്പെടുന്നത്… ആ ചർച്ചയിൽ ഞാൻ ഒറ്റക്കായിരുന്നു.. അന്നേ ഈ വിഷയം എങ്ങോട്ട് പോകുന്നുവെന്ന് അറിഞ്ഞിരുന്നു… മാധ്യമ പ്രവർത്തകന്റെ വീട്ടിലേ ചർച്ച പരാജയപ്പെട്ടു… അതിനു ശേഷം INTUC നേതാവ് ബൈജു എന്നെ വിളിക്കുകയും ഈ വിഷയങ്ങൾ ഇങ്ങനെ പോയാൽ ശരിയല്ലെന്നും, പരസ്പരം സംസാരിച്ച് തീർക്കണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചർച്ചയായി… ബൈജു എന്റെയും റിയാസ് കുന്നമംഗലം അവരുടെയും മധ്യസ്ഥൻമാരായി… ഒരു താൽപ്പര്യം വും ഈ ചർച്ചയിൽ പങ്കെടുക്കാൻ ഇല്ലായിരുന്നു.. ജേഷ്ടതുല്യനായി ഞാൻ കാണുന്ന ബൈജു ചേട്ടൻ നിർബന്ധിച്ചതാണ് ഞാൻ പങ്കെടുക്കാൻ കാരണം… പല വിട്ടുവീഴ്ചകൾക്കും ഞാൻ നിന്നു.. കാരണം വിഷയം തീരാണെങ്കിൽ തീരട്ടെ എന്നുള്ളത് കൊണ്ടും, ആ കുടുംബത്തെ ഒരു നിലയ്ക്കും വേദനിപ്പിക്കരുത് എന്ന ചിന്തയിലും…. രണ്ട് ദിവസം രാത്രി 2 മണി വരെ ചർച്ച ചെയ്തു.. 3 ആം ദിവസം കാര്യങ്ങൾ ഒക്കെ പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കുന്നതിന് വീഡിയോ മധ്യസ്ഥർ മാർ ചെയ്യാമെന്നും പറഞ്ഞു.. ഞാൻ മധുരവും, ചായയുമായി കടന്ന് വന്ന് റൂമിലിരുന്നപ്പോൾ എന്നോട് മാപ്പ് പറയണമെന്ന് പറഞ്ഞ് കൈ ചൂണ്ടി എന്റെ അടുത്തേക്ക് വരുകയും മധ്യസ്ഥത പറയാൻ വന്ന റിയാസ് കുന്ദമംഗലം എന്റെ മുഖത്തടിക്കുകയും, ഇത് മാസങ്ങൾക്ക് നിനക്ക് വേണ്ടി മാറ്റിവെച്ചതാണെന്നും, നിന്റെ ഓവർ ഷൈനി ങ്ങും, ലൈവുകളും, ഫോട്ടോകളും ,നിന്റെ നാവുമാണ് കാരണമെന്ന് പറയുകയും ചെയ്തു.. കുന്ദമംഗലം എന്ന പേരിൽ കാരുണ്യ പ്രവർത്തനം നടത്തുന്നത് ലോകത്ത് ഞാനാണെന്നും, വേറൊരാൾ ഇവിടെയില്ലെന്നും പറഞ്ഞു…
ആ അടിയോട് കൂടി ചർച്ച അവസാനിച്ചു പിരിഞ്ഞതാണ്… എന്റെ നേതാക്കൾ പറഞ്ഞതിനനുസരിച്ച് ഒരു നിയമ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല… എന്റെ കുടുംബത്തേയും, സ്നേഹിക്കുന്നവരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് പറയാൻ ആഗ്രഹിച്ചില്ല.. അതിന് ശേഷം സിനിമ തിരക്കഥ പോലെ റിയാസിന്റെ Fb പോസ്റ്റ്… പലരും മറുപടി പറയാൻ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞില്ല.. അർഹിക്കുന്നതിനെ മറുപടി യുള്ളു വെന്ന് പറഞ്ഞു..
അതിന് ശേഷം k ന്യൂസിൽ എനിക്കെതിരെ തെറ്റായ വാർത്തകൾ വരുന്നത്.. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ….
ഇതിന്റെ പിന്നിൽ വലിയ തരത്തിലുള്ള ഗൂഢാലോചന നടക്കുന്നു… കുന്ദമംഗലത്തെയും, സോഷ്യൽ മീഡിയയും ഇത് മനസ്സിലാക്കണം… സഹായിച്ചവർക്ക് പരാതിയില്ല….. തന്നവർക്ക് പരാതിയില്ല… പുറമെയുള്ള 3rd പാർട്ടിക്കാർക്കാണ് പ്രശ്നം… ഇപ്പോയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ എന്നെ സഹായിച്ചവരുടെ, സ്നേഹിച്ചവരുടെ, നല്ല വാക്ക് പറഞ്ഞവരുടെ മുമ്പിൽ, സഹായങ്ങൾ സ്വീകരിച്ചവരുടെ മുമ്പിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ട്…
ഈ സമയവും കടന്ന് പോവും.. ആർക്കെങ്കിലും പ്രവർത്തനങ്ങളിൽ സംശയമുണ്ടെങ്കിൽ എന്നെ വിളിക്കാവുന്നതാണ്… അല്ലെങ്കിൽ നിങ്ങളുടെ അടുത്ത് വന്ന് തെളിവുകൾ നൽകുന്നതാണ്…
സേവന പ്രവർത്തനങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്… ജീവിത മാർഗ്ഗമല്ല… സഹായിച്ചവരാണ് എന്റെ ഹീറോസ്… അവരോട് മാത്രമാണ് കടപ്പാടും, കണക്കുകളും കാണിക്കേണ്ടത്…
ഇത്രയും അപവാദങ്ങളും, ആരോപണങ്ങളും കേൾക്കാൻ ഞാൻ ചെയ്ത ആകെ തെറ്റ് പ്രയാസപ്പെടുന്നവരെ ചേർത്ത് പിടിച്ചത് കൊണ്ട്
ഒരു നിരാശയുമില്ല… പരിഭവമില്ല.. പരാതിയില്ല…. റിയാസിനോടും പരിഭവമില്ല… സാധാരണ കുടുംബമാണ് അദ്ദേഹത്തിന്റേത്…. ആ കുടുംബത്തിന്റെ മൂല്യം ഞാൻ മനസ്സിലാക്കുന്നു… കാലം തെളിയിക്കും എല്ലാം
എല്ലാം നൻമകളും നേരുന്നു
സ്നേഹത്തോടെ
അഡ്വ:ഷമീർ കുന്ദമംഗലം