അതിരുകളില്ലാത്ത സന്തോഷം. പന്തീർപാടം മഹല്ല് ജ്യുമാ മസ്ജിദിൽ മൂന്ന് മാസമായി മുടങ്ങി കിടന്നിരുന്ന ജുമ:അ നമസ്കാരം പുന:സ്ഥാപിച്ചപ്പോൾ വിശ്വാസികളായ, മഹല്ലിലെ മുഴുവൻ സഹോദരങ്ങളും സന്തോഷത്തിലായി. 100 പേർ എന്ന സർക്കാർ നിർദ്ദേശവും മറ്റു് നിയന്ത്രണങ്ങളും പലർക്കും ഇന്നലെയും (19. 6.20) ജ്യു മഅ നഷ്ടപ്പെടുത്തി. പക്ഷേ 47 വർഷത്തിലധികമായി നടന്നു വരുന്ന ജ്യു മഅ വീണ്ടും ആരംഭിച്ചപ്പോൾ പങ്കെടുത്തവരെ പോലെ അവരും ആഹ്ളാദത്തിലായിരുന്നു. ഹയാത്തുൽ ഇസ്ലാം മദ്രസ്സ & ജ്യുമഅത്തുപള്ളികമ്മറ്റി യോഗം ചേർന്ന് ദിവസങ്ങൾക്ക് മുമ്പു് തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു.6 അംഗ വളണ്ടിയർ ടീം രൂപീകരിച്ചു് പഴുതടച്ച രീതിയിൽ ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കുകയായിരുന്നു.. 12 മണിക്ക് മുമ്പു് തന്നെ രജിസ്ട്രേഷൻ നടപടികൾ മദ്രസ്സയിൽ ആരംഭിച്ചു.വീട്ടിൽ നിന്നും വുളു എടുത്തു് വന്ന്, അകലം പാലിച്ച് മാസ്ക്ക് ധരിച്ച് ക്യൂവിൽ നിൽക്കുന്ന നൂറോളം പേർ – ഒരോരുത്തരെയായി ടീം ലീഡർ എം.കുഞ്ഞാപ്പു.തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധനക്ക് വിധേയരാക്കി കടത്തിവിട്ടു. ടോക്കൺ സ്വീകരിച്ചതിന് ശേഷം നേരെ റജിസ്ട്രേഷൻ കൗണ്ടറിലേക്ക് – അവിടെ ഗ്ലൗസ്സു് ധാരികളായ വളണ്ടിയർ ടീം അംഗങ്ങൾ പി.പി. സാലിം ,കോയ ദാരിമി, ടി.ഹനീഫ തുടങ്ങിയവർ, എല്ലാം നിയന്ത്രിക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ചു് കൈകൾ വൃത്തിയാക്കി റജിസ്റ്ററിൽ ഫോൺ നമ്പർ അടക്കം പേരെഴുതി ഒപ്പിട്ടു് നേരെ പള്ളിയിലേക്ക് – അവിടെ നിന്ന് വീണ്ടും കൈകൾ സോപ്പിട്ടു് കഴുകി എം സലീം ;പി.പി.അസീസ് ഹാജി, എന്നിവർ നൽകിയ പേപ്പർ ഷീറ്റുമായി പള്ളിയിലേക്ക് – അവിടെ സർക്കാർ നിർദ്ദേശമനുസരിച്ചു് 6 അടി വിട്ട് മാർക്ക് ചെയ്ത സ്ഥലത്ത് ഷീറ്റ് വിരിച്ച് ഇരിക്കുമ്പോഴേക്കും, ലോക്ക് ഡൌണിനും മുടക്കം കൂടാതെ മൂന്ന് മാസക്കാലം 5 വഖത്തിലും ബാങ്ക് വിളിച്ചമുഅദ്ദിൻ ഫൈസൽ മുസ്ല്യാരുടെ ജുമഅനിസ്ക്കാരത്തിനായുള്ള രണ്ടാമത്തെ ബാങ്ക് — ബ ഹു: ഖത്തീബ് ശിഹാബുദ്ദീൻ മദനിയുടെ ലളിതമായ ഖുത്തുബ ക്ക് ശേഷം ചെറിയ സൂറത്തുകളോതിയുള്ള നമസ്കാരവും കൊച്ചു പ്രാർത്ഥനയും. എല്ലാം കൂടി 30 മിനുട്ടു്.അടുത്ത വെള്ളിയാഴ്ച മുതൽ ടോക്കൺ തലേ ദിവസം വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരേ മദ്രസ്സയിൽ നിന്നും വിതരണം നടത്തുമെന്ന കമ്മറ്റിയുടെ അറിയിപ്പ്….. നിസ്ക്കരിക്കാൻ ഉപയോഗിച്ച പേപ്പർ ഷീറ്റുമായി ഓരോത്തരായി പുറത്തേക്കിറങ്ങി ഷീറ്റുകൾ പ്രത്യേകം സ്ഥാപിച്ച വെയ്സ്റ്റ് കവറിൽ നിക്ഷേപിച്ചു.ഗയിറ്റുവഴി പുറത്തേക്ക്.ബക്കറ്റു പിരിവും ഗയിറ്റ് പിരിവും ഇല്ലെന്ന ഒരു കുറവ് മാത്രം. കൊറോണാ കാലത്തെ പോസിറ്റീവ് വാർത്തകൾ മനുഷ്യമനസ്സുകൾക്കേൽപ്പിച്ച മുറിവുകൾ ഉണക്കാൻ മാത്രം ശേഷിയുള്ള “പോസിറ്റീവ് എനർജി “യായിരുന്നു ഈ ജ്യു മഅ നമസക്കാരത്തിലൂടെ വിശ്വാസി സമൂഹത്തിന് ലഭിച്ചത്. അതിരുകളില്ലാത്ത “സന്തോഷവും “ ➖➖➖➖➖➖ ഖാലിദു് കിളിമുണ്ട.