കുന്ദമംഗലം ..ഹയാത്തുൽ ഇസ്ലാം മദ്രസ്സ & ജുമഅത്ത് പള്ളി കമ്മറ്റി പന്തീർപാടം, കോവിഡ് 19 മൂലം ഗവൺമെന്റ് നിർദ്ദേശനുസരണം നിർത്തി വെച്ച പള്ളിയിലെ ജുമുഅ നമസ്കാരം ഗവൺമെന്റ് ന്റെയും സമസ്ത കേരള ജംയ്ത്തുൽ ഉലമായുടെയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു അടുത്ത വെള്ളിയാഴ്ച മുതൽ നടത്താൻ ഇന്ന് ചേർന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം തീരുമാനിച്ചു.പൂർണമായും ഗവർമെന്റ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു നടത്താൻ മഹല്ല് നിവാസികൾ സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. യോഗത്തിൽ ഉണ്ടായ പൊതു തീരുമാനങ്ങൾ
▶️ 15 വയസ്സിനു 65 വയസ്സിനും ഇടയിൽ ഉള്ളവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവൂ
▶️ചുമ, ജലദോഷം, പനി എന്നിവ ഉള്ളവർ യാതൊരു കാരണവശാലും പള്ളിയിലേക്ക് വരരുത്.
▶️ ആദ്യo എത്തുന്ന 100 പേർക്കാണ് ജുമുഅ യിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാവുക.പിന്നീട് എത്തുന്നവർക്ക് യാതൊരു കാരണവശാലും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
▶️ വെള്ളിയാഴ്ച 12 മണി മുതൽ 12.30 വരെ മദ്രസയിൽ വെച്ചു രജിസ്‌ട്രേഷൻ നടപടികൾ നടത്തി ആദ്യം എത്തുന്ന 100 പേർക്ക് പാസ്സ് അനുവദിക്കും.ഇവർക്ക് മാത്രമേ പള്ളിയിൽ പ്രവേശിക്കാൻ ആവുള്ളൂ..ഇതിൽ ആർക്കും യാതൊരു ഇളവും ലഭിക്കില്ല.
▶️ പാസ്സ് ലഭിച്ചവരുടെ തെർമൽ സ്‌കാനിംഗ് കഴിഞ്ഞതിനു ശേഷമേ പള്ളിയിൽ പ്രവേശിപ്പിക്കുള്ളൂ
▶️ വുളൂഹ് വീട്ടിൽ നിന്നും വരുമ്പോൾ എടുക്കണം
▶️മുസല്ല കൊണ്ട് വരേണ്ടതില്ല..അതിനു പകരം ഡിസ്പോസിബിൾ പേപ്പർ പള്ളിയിൽ നിന്നും ലഭിക്കുന്നതാണ്
▶️പള്ളിക്ക് പുറത്ത് സ്ഥാപിക്കുന്ന ഹാന്റ് വാഷ് ( സാനിറ്റ യിസർ ) ഉപയോഗിച്ചതിനു ശേഷം മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കുള്ളൂ
▶️ഈ പ്രവർത്തികൾ സുഗമമായി നടത്തുന്നതിന് വേണ്ടി 6 അംഗ വളണ്ടിയർ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇവരുടെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്…
ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ ഇന്ന് ( 14-6-20) ചേർന്ന യോഗത്തിൽ ടി.പി.ഖാദർ ഹാജി ആദ്ധ്യക്ഷത വഹിച്ചു.. ഖാലിദ് കിളിമുണ്ട യോഗം ഉദ്‌ഘാടനം ചെയ്തു.മഹല്ല് ഹത്തീബ് ശിഹാബുദ്ധീൻ മദനി പ്രാർത്ഥന നടത്തി.സുബൈർ കിളിമുണ്ട, എം.ബാവ ,എം ബാബുമോൻ ,എം.നാസർ, ടി.പി.അശ്റഫ് ,അൻവർ അരീക്കാടത്ത്, സലീം മയിപ്പിലാൽ. കുഞ്ഞാപ്പു മൂലാടൻ മണ്ണിൽ പി.പി. സാലിം ,കോയ ദാരിമി. .പി .പി .അസീസ്, സി.കെ.അബ്ദുറഹിമാൻ, ടി. ഹനീഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.