കുന്ദമംഗലം: കാരന്തൂർ വാർഡ്20 മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല റോഡ് ശുചീകരണവും വൃക്ഷ തൈ നടലും നടത്തി.ഘട്ടംഘട്ടമായി വാർഡിലെ അഞ്ചിലധികം പ്രദേശങ്ങളിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ശുചികരണം നടത്തും ആദ്യഘട്ട റോഡ് ശുചീകരണത്തിന്റെ പ്രവർത്തി ഉൽഘാടനം പടാളി നാല് സെന്റ് റോഡ് ശുചീകരണ കർമ്മം നിർവ്വഹിച്ച് കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രട്ടറി കണിയാറക്കൽ മൊയ്തീൻകോയ ഉൽഘാടനം ചെയ്തു. ഇരുപതാം വാർഡിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഡിപ്പാർട്ട്മെന്റിന്റെ നിർമ്മാണ പ്രവർത്തനം നടത്തിയ ശേഷം വാഹന ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത് വാർഡിലെ ഒട്ടുമിക്ക റോഡുകളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ് അത് ശുചീകരിക്കാനുള്ള പ്രവൃത്തി വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ് അതിന്റെ ഒന്നാംഘട്ട പ്രവർത്തനമാണ് ഇന്ന് നടന്നത് അടുത്ത ദിവസം വാർഡിലെ മറ്റൊരു റോഡ് ശുചികരണം നടത്തുന്നതാണന്ന് ഭാരവാഹികൾ പറഞ്ഞു ശുചീകരണ പരിപാടിയിൽ പ്രസിഡണ്ട് റഹ്മത്തുള്ള അധ്യക്ഷത വഹിച്ചുഹസ്സൻ ഹാജി. പടാളിയിൽ, ഉമ്മർ ചേറ്റൂൽ, അർഷാദ് വി.സി., അബൂബക്കർ പടാളിയിൽ, ഹാരിസ് എം.സി., നാസ്സർ പടാളിയിൽ ,മുഹമ്മദ് ചേറ്റൂൽ, അബൂബക്കർ ചേറ്റുൽ സംസാരിച്ചു ഉസ്മാൻ ചേറ്റൂൽ സ്വാഗതവും, നെജീബ് പാറ്റയിൽ നന്ദിയും പറഞ്ഞു