കുന്ദമംഗലം :ഗ്രാമ പഞ്ചായത്തിൽ ഏഴോളം മസ്ജിദുകളിൽ ജൂമു: അ നമസ്കാരം നടന്നു ആരാധനാലയങ്ങൾ തുറക്കുന്നതിന് സർക്കാർ ഉത്തരവായ പശ്ചാത്തലത്തിൽ ആവശ്യമായസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഏഴോളം വരുന്ന മസ്ജിദുകളിൽ ഇന്നു വെള്ളിയാഴ്ച ജുമു: അ നമസ്കാരം നടത്തിയത്. ജുമുഅ നമസ്കാരം നടന്ന കാരന്തൂർ ടൗൺ മസ്ജിദ് ,കാരന്തൂർ മഹല്ല് മസ്ജിദ്, കാരന്തൂർ മർക്കസ് പള്ളി, കുന്ദമംഗലംഇസ്ലാമിക് സെൻ്റർ, ചാത്തങ്കാവ് ജുമാ മസ്ജിദ് ,പിലാശ്ശേരികാക്കേരി ജുമാ മസ്ജിദ് പെരുവയിൽ പഞ്ചായത്തിലെ പെരിങ്ങൊളം മസ്ജിദിലുമാണ് നമസ്കാരം നടന്നത് ഇവിടെയെല്ലാം നൂറിൽ താഴെ ആളുകൾ ആണ് നമസ്കാരത്തിന് എത്തിയത് ഇതാകട്ടെ 18 വയസ്സ് മുതൽ 64 വയസ്സ് വരെ ഉള്ളവരും നമസ്കാരത്തിന് എത്തിയവർ തങ്ങളുടെ വലത്തെ കൈ പൊന്തിച്ച് അകലം കണക്കാക്കിയാണ് നമസ്കാരത്തിന് നിന്നത് ഇതിനിടെ കോഴിക്കോട് നിന്നും ഇന്നോവ കാറിൽ പോകുകയായിരുന്ന യാത്രക്കാർനമസ്കാരത്തിനായികാരന്തൂര്‍ടൌണ്‍ മസ്ജിദില്‍ എത്തിയെങ്കിലും ഭാരവാഹികൾ ഇവരെ തിരിച്ചയക്കുകയായിരുന്നു ഇവിടെ ആളുകളുടെ പേരും ഫോൺ നമ്പറും വാങ്ങിയ ശേഷം ടെർമൽ സ്കാനർ വെച്ച് പരിശോധിച്ച് സാനിറ്റയിസർ ഉപയോഗിച്ച് കൈ കഴുകിയ ശേഷമാണ് അകത്തേക്ക് കയറ്റി വിട്ടത് ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി ജുമുഅ: ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി നേരത്തെ മഹല്ല് കോ-ഓഡിനേഷന്‍റെ ആഭിമുഖ്യത്തിൽപള്ളികള്‍ കേന്ദ്രീകരിച്ചു ദിവസം നടന്നു വരുന്ന അഞ്ചു നേരത്തെ നമസ്കാരത്തിനായി പള്ളികൾ തുറന്നു നൽകേണ്ടതില്ലെന്ന് തീരുമാനം എടുത്തിരുന്നു കോവിഡ് 19പശ്ചാത്തലത്തിൽമൂന്ന് മാസത്തോളമായി ജുമുഅ: മുടങ്ങിയത്